Asia

യുദ്ധഭീതി  ഒഴിയുമ്പോഴും ഉത്തരം കിട്ടാതെ ചില ചോദ്യങ്ങൾ 

കെട്ടിച്ചമച്ചുണ്ടാക്കിയ വാർത്തകളുടെ പേരിൽ ഇന്ത്യൻ മാധ്യമ ലോകം അന്താരാഷ്ട്ര തലത്തിൽ ഏറെ വിമർശിക്കപ്പെട്ട ഒരു സന്ദർഭം കൂടിയായിരുന്നു ഇത്. വൈരുധ്യം നിറഞ്ഞ വാർത്തകൾക്കിടയിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഇപ്പോഴും ബാക്കിയാണ്.

അഴിമതി: നെതന്യാഹുവിനെ കുറ്റവിചാരണ ചെയ്യാന്‍ ഇസ്രായേലി പൊലീസ്

ടെല്‍അവീവ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രണ്ട് കേസുകളില്‍ വിചാരണ ചെയ്യപ്പെടണമെന്ന് പൊലീസ് ശുപാര്‍ശ. കൈക്കൂലി- വിശ്വാസ വഞ്ചനാ കേസുകളിലായി പ്രധാനമന്ത്രിക്കെതിരെ കുറ്റം ചുമത്താന്‍ മതിയായ തെളിവുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഹോളിവുഡ് നിര്‍മാതാവ് ആര്‍നോണ്‍ മില്‍ക്കനടക്കമുള്ളവരില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന വന്‍ സമ്മാനങ്ങള്‍ സ്വീകരിച്ചതിനും ഇസ്രയേലി ദിനപത്രം യെഡിയോത്ത് അഹ്രോനോത്തില്‍ കൂടുതല്‍ കവറേജ് ലഭിക്കുന്നതിന് അധികാരം ദുരുപയോഗം ചെയ്തതിനുമാണ് കേസ്. പൊലീസ് ശുപാര്‍ശ ഇസ്രായേല്‍ അറ്റോര്‍ണി ജനറലിനു കൈമാറി. തെളിവുകള്‍ പരിശോധിച്ച് അറ്റോര്‍ണി ജനറലാണ് അന്തിമ തീരുമാനമെടുക്കുക. അതേസമയം, കേസ് പ്രതിപക്ഷ ഗൂഢാലോചനയാണെന്നാരോപിച്ച നെതന്യാഹു കേസില്‍ നിരപരാധിയാണെന്ന് വ്യക്തമാക്കി.