Cricket

ചായക്കു പിരിഞ്ഞപ്പോള്‍ ഓസീസ് - ദക്ഷിണാഫ്രിക്കന്‍ കളിക്കാര്‍ തമ്മിലുടക്കി; അടി നടക്കാതെ പോയത് സഹകളിക്കാര്‍ പിടിച്ചു വെച്ചതിനാല്‍

ഡികോക്ക് പ്രകോപനപരമായ വാക്കുകള്‍ പറഞ്ഞതാണ് കുഴപ്പത്തിന് കാരണമെന്നും ദക്ഷിണാഫ്രിക്കന്‍ താരം അതിരുകള്‍ ലംഘിച്ചാണ് സംസാരിച്ചതെന്നും ഓസ്‌ട്രേലിയന്‍ ക്യാപ്ടന്‍ ആരോപിച്ചപ്പോള്‍ വാര്‍ണറിന്റെ വാക്കുകള്‍ പരസ്യമായി പറയാന്‍ പോലും കൊള്ളാത്തതാണെന്നായിരുന്നു ദക്ഷണാഫ്രിക്കന്‍ മാനേജര്‍ മുഹമ്മദ് മൂസാജിയുടെ പ്രതികരണം.

സല്യൂട്ട് ദ്രാവിഡ്; സപ്പോര്‍ട്ടിങ് സ്റ്റാഫിന്റെ തുല്യവേതനത്തിനായി 25 ലക്ഷം രൂപ വേണ്ടെന്നു വെച്ച് ഇന്ത്യയുടെ വന്മതില്‍

കളിക്കാര്‍ക്ക് 30 ലക്ഷം, മറ്റു സ്റ്റാഫുകള്‍ക്ക് 20 ലക്ഷം എന്നിങ്ങനെയായിരുന്നു ബി.സി.സി.ഐയുടെ പ്രഖ്യാപനം.

ഇന്ത്യൻ ക്രിക്കറ്റിന്റെ വളർച്ചക്ക്‌ കാരണമായതെന്ത്‌- ഇർഫാനു ആരാധകർ നൽകിയ മറുപടി ഇങ്ങനെ

ഇന്ത്യൻ ക്രിക്കറ്റിന്റെ വളർച്ചക്കു കാരണമായതെന്തു. ട്വിറ്ററിൽ ഇർഫാൻ പത്താന്റെ ചോദ്യം ഇന്ത്യൻ ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്ന എല്ലാവരോടുമായിരുന്നു. ആരാധകരിൽ എല്ലാവർക്കും സ്വന്തമായി അഭിപ്രായങ്ങൾ ഉണ്ടെങ്കിലും മൂന്നു കാര്യത്തിൽ ബഹുഭൂരിപക്ഷം പേരും യോജിച്ചു.

കോഹ്ലിയുടെ പേരിലുള്ള ആരെയും അസൂയപ്പെടുത്തുന്ന 10 റെക്കോര്‍ഡുകള്‍

1. ഒരു ഏകദിന പരമ്പരയില്‍ മുന്നൂറിലധികം റണ്‍സ് നേടിയത് ആറു തവണ. സാക്ഷാല്‍ സച്ചിനു പോലും നാലില്‍ കൂടുതല്‍ തവണ നേടാനായിട്ടില്ല ഈ നേട്ടം. 2. ഏറ്റവും കുറഞ്ഞ ഏകദിനങ്ങളില്‍ നിന്ന് 9,000 റണ്‍സ് പിന്നിട്ട താരം. 194 മത്സരങ്ങളില്‍ നിന്ന്. 205 മത്സരങ്ങളില്‍ നിന്ന് 9,000 തികച്ച ഡിവില്യേഴ്‌സിനെയാണ് മറികടന്നത്. 3. 2016ല്‍, ക്രിക്കറ്റിന്റെ മൂന്നു പതിപ്പുകളിലും(ടെസ്റ്റ്, ഏകദിനം, ട്വന്റി) 50ലധികം ആവറേജുള്ള ഒരേയൊരു താരമായിരുന്നു കോഹ്ലി 4. ട്വന്റി-20യില്‍ ഏറ്റവും ഫാസ്റ്റസ്റ്റ് 1000 കോഹ്ലിയുടെ പേരില്‍. വേണ്ടി വന്നത് 27 മത്സരങ്ങള്‍ മാത്രം. 5. ഒരേ വര്‍ഷം ടെസ്റ്റില്‍ മൂന്നു ഇരട്ട ശതകങ്ങള്‍ നേടിയ ഒരേയൊരു താരം

ചരിത്രജയം; ഏകദിന പരമ്പര ഇന്ത്യക്ക്

പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 73 റണ്‍സിന്റെ ആവേശോജ്വല ജയം നേടിയ സന്ദര്‍ശകര്‍ ആറു മത്സര പരമ്പരയില്‍ 4-1ന് മുന്നിലെത്തി. ഇന്ത്യ ഉയര്‍ത്തിയ 274 റണ്‍സ് പിന്തുടര്‍ന്ന ആഫ്രിക്കക്കാര്‍ 201ല്‍ പുറത്താവുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ഇന്ത്യയുടെ ആദ്യ ഏകദിന പരമ്പര ജയമാണിത്. 275 വിജയലക്ഷ്യവുമായിറങ്ങിയ ദക്ഷിണാഫ്രിക്ക നാലാം വിക്കറ്റില്‍ ഹാഷിം അംലയും(71) ഡേവിഡ് മില്ലറും(36) പതിയെ ജയത്തിലേക്കെന്ന് തോന്നിച്ച ശേഷം കീഴടങ്ങുകയായിരുന്നു. അവസാന നിമിഷം ക്ലാസന്‍(38) നടത്തിയ വെടിക്കെട്ട് പാഴായി. അംല ഹര്‍ദിക് പാണ്ഡ്യയുടെ ത്രോയില്‍ റണ്‍ഔട്ടായതാണ് മത്സരത്തില്‍ വഴിത്തിരിവായത്. കുല്‍ദീപ് യാദവ് നാലു വിക്കറ്റ് വീഴ്ത്തി. നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ് തുടങ്ങിയ ഇന്ത്യ ഓപണര്‍ രോഹിത് ശര്‍മയുടെ സെഞ്ച്വറി(115) മികവിലാണ് 274/7 എന്ന ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. കോഹ്ലി(36), ധവാന്‍(34), ശ്രേയസ് അയ്യര്‍(30) എന്നിവര്‍ ഉറച്ച പിന്തുണ നല്‍കി.