Explainers

25 ലക്ഷത്തില്‍ നിന്ന് രണ്ട് കോടിയിലേക്ക്; ജഡേജക്ക് ബി.സി.സി.ഐയുടെ എ ഗ്രേഡ് കരാര്‍... പുജാരക്കും മുരളി വിജയിനും നേട്ടം

പ്രതിഫലത്തുക ഒരു കോടിയില്‍ നിന്ന് രണ്ട് കോടിയാക്കി ഉയര്‍ത്തിയ വര്‍ഷം തന്നെ, 25 ലക്ഷം പ്രതിഫലം കിട്ടിയിരുന്ന സി കാറ്റഗറിയില്‍ നിന്ന് എ ഗ്രേഡ് കാറ്റഗറിയിലേക്കൊരു കുതിച്ചുചാട്ടം ലഭിക്കുക എന്നതിനെ മഹാഭാഗ്യം എന്നല്ലാതെ എന്ത് പറയാന്‍.

അദ്വാനി വീണ്ടും കുടുങ്ങുമോ? ബാബ്‌റി മസ്ജിദ് തർക്കത്തിന്റെ നാൾവഴികൾ

ബാബ്റി മസ്ജിദ് ഗൂഢാലോചനക്കേസില്‍ എല്‍.കെ അഡ്വാനി അടക്കം പതിമൂന്ന് നേതാക്കള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിക്കുന്ന കാര്യം സുപ്രീംകോടതി ഇന്ന് പരിശോധിക്കും. ഗൂഢാലോചനക്കുറ്റം ഒഴിവാക്കിയ വിചാരണ കോടതിയുടെ വിധിക്കെതിരെ സി.ബി.ഐ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി കേൾക്കുന്നത്.

ഇസ്‌ലാമോഫോബിയയോ സുരക്ഷയോ? അമേരിക്കയുടെയും ബ്രിട്ടന്റെയും യാത്ര നിയന്ത്രണത്തെ കുറിച്ച് അറിയേണ്ടതെല്ലാം.

അമേരിക്കയും ബ്രിട്ടനും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുൾപ്പെടെ എട്ടിടങ്ങളില്‍നിന്ന് എത്തുന്ന യാത്രക്കാർ വിമാനത്തിനുള്ളിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ചു. മൊബൈൽ ഫോണിനു വിലക്കില്ല.

ഈ ചിത്രത്തിലെ പെണ്‍കുട്ടി ഇപ്പോള്‍ എവിടെയാണ്? പുലിറ്റ്‌സര്‍ പുരസ്‌കാരം നേടിയ ഫോട്ടോയ്ക്കു പിന്നിലെ കഥ

ഭീകരമായ ആ ദിനത്തിന്റെ ഓര്‍മ ഇന്നും കിം ഫുക്കിന്റെ ഓര്‍മ്മയിലുണ്ട്. 'മൂന്ന് അത്ഭുതങ്ങളാണ് അന്ന് സംഭവിച്ചത്' - ഓര്‍മയിലേക്ക് തിരിഞ്ഞു നോക്കിക്കൊണ്ട് അവര്‍ പറയുന്നു.

എന്താണ് മറക്കപ്പെടാനുള്ള അവകാശം?സ്ത്രീക്ക് അനുകൂലമായ വിധിയുമായി കർണാടക കോടതി

ബലാത്സംഗ കേസുകളുമായോ നിന്നോ അല്ലെങ്കിൽ പ്രതാപത്തെയും പ്രശസ്‌തിയെയും ബാധിക്കുന്ന കേസുകളുമായോ ബന്ധപ്പെട്ട ഡിജിറ്റൽ സെർച്ച് റിസൾട്ടുകളിൽ നിന്ന് തങ്ങളുടെ പേര് നീക്കം ചെയ്യാനുള്ള സ്ത്രീകളുടെ അവകാശത്തെയാണ് മറക്കപ്പെടാനുള്ള അവകാശം അഥവാ RIGHT TO BE FORGOTTEN എന്ന് പറയുന്നത്.

ഇന്റര്‍നെറ്റിലുമുണ്ട് കായംകുളം കൊച്ചുണ്ണിമാര്‍; കള്ളത്തരങ്ങളിലൂടെ നെറ്റ് ഉപയോക്താക്കള്‍ക്ക് ഗുണം ചെയ്യുന്ന പൈറസിയെക്കുറിച്ച്

കമ്പ്യൂട്ടറും ഇന്റര്‍നെറ്റും വന്നതിനു ശേഷം അര്‍ത്ഥമാറ്റം സംഭവിച്ച വാക്കുകളെപ്പറ്റി ആലോചിക്കുന്നത് രസകരമാണ്. വിന്‍ഡോസ് (ജനാലകള്‍), മൗസ് (എലി), കീബോര്‍ഡ് (ഹാര്‍മോണിയം), ഡെസ്‌ക്ടോപ്പ് (മേശപ്പുറം), സ്ട്രീം (ഒഴുക്ക്), ട്വിറ്റര്‍ (കിളിയൊച്ച), റീലോഡ് (വീണ്ടും നിറക്കല്‍), പ്രോപ്പര്‍ട്ടീസ് (വസ്തുവകകള്‍), പേസ്റ്റ് (കുഴമ്പ്), റിസല്യൂഷന്‍ (ദൃഢനിശ്ചയം), ടൊറന്റ് (ജലപ്രവാഹം), ട്രോള്‍ (ചൂണ്ടയിടല്‍)... എന്നിങ്ങനെ ശരീരവും ആത്മാവും വെവ്വേറെയായ എത്രയധികം വാക്കുകള്‍. ചില വാക്കുകള്‍ മുമ്പെന്തിന് ഉപയോഗിച്ചിരുന്നു എന്നു തന്നെ മറന്നിരിക്കുന്നു; മറ്റു ചിലതാവട്ടെ യഥാര്‍ത്ഥ ജീവിതത്തിലും ഇ-ജീവിതത്തിലും ഒരു ആശയക്കുഴപ്പവും വരാതെ അര്‍ത്ഥങ്ങള്‍ മാറ്റിമാറ്റി സമര്‍ത്ഥമായി നാം ഉപയോഗിക്കുകയും ചെയ്യുന്നു.