തനുശ്രീ പറയുന്നു: 'സോഷ്യല്‍നെറ്റുവര്‍ക്കില്‍ സമയംചിലവിടാന്‍ മാത്രം ഞാന്‍ വിഡ്ഢിയല്ല'

ഡോക്ടറാകുക എന്നത് എന്റെ വലിയൊരു സ്വപ്നമാണ്. എന്‍ട്രന്‍സ് എഴുതുമ്പോള്‍ തന്നെ തീരുമാനിച്ചിരുന്നു ഒരു തവണയേ എഴുതൂ എന്ന്. ആദ്യതവണതന്നെ സെലക്ഷന്‍ കിട്ടി. മെറിറ്റിലായിരുന്നു സെലക്ഷന്‍. ദൈവം ഈ വഴിയാണ് എനിക്ക് നിശ്ചിയിച്ചിട്ടുള്ളതെന്ന് എനിക്കപ്പോള്‍ ബോധ്യമായി. മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും മനോഹരവുമായ അവയവമാണ് കണ്ണ്. ഈ ഭൂമിയുടെ സൗന്ദര്യം മുഴുവന്‍ നാം അനുഭവിക്കുന്നതും മനസ്സിലാക്കുന്നതും കണ്ണുകളിലൂടെയാണ്.