Football

ചാമ്പ്യന്‍സ് ലീഗ്: വെംബ്ലിയില്‍ ടോട്ടനത്തെ മുട്ടുകുത്തിച്ച് യുവെ; തോറ്റിട്ടും സിറ്റി ക്വാര്‍ട്ടറില്‍

ആദ്യ പകുതിയില്‍ ഹ്യൂങ് മിന്‍ സോനിന്റെ ഗോളില്‍ മുന്നിലെത്തിയ ശേഷമായിരുന്നു വെംബ്ലിയില്‍ ടോട്ടനത്തിന്റെ അപ്രതീക്ഷിത തോല്‍വി. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ടോട്ടനത്തിന് നിരവധി മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. യുവെയുടെ വെറ്ററന്‍ ഗോള്‍കീപ്പര്‍ ഗ്യാന്‍ലുയ്ജി ബുഫണിന്റെ മികച്ച പ്രകടനവും നിര്‍ണായകമായി.

കേരള ബ്ലാസ്‌റ്റേഴ്‌സിന് 'വില'യില്ലാത്ത ഐ.എം വിജയനെ ആദരിക്കാന്‍ ഗോകുലം; പണക്കൊഴുപ്പല്ല, ഇതാണ് യഥാര്‍ത്ഥ ഫുട്‌ബോള്‍

ഈ സീസണ്‍ ഐലീഗിലെ അവസാന മത്സരം ഗോകുലവും മോഹന്‍ ബഗാനും തമ്മിലാണ്. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഈ മാസം എട്ടിന് (വ്യാഴാഴ്ച) ഉച്ചയ്ക്കു ശേഷമാണ് മത്സരം. മത്സരത്തിനു ശേഷം കേരളത്തില്‍ നിന്നുള്ള ഐ.എം വിജയനടക്കമുള്ള അന്താരാഷ്ട്ര കളിക്കാരെ ആദരിക്കാനാണ് ഗോകുലം കേരളയുടെ പദ്ധതി. വിജയനും പാപ്പച്ചനും ഷറഫലിയുമടക്കമുള്ള 18 കളിക്കാരെയാണ് ഗോകുലം മത്സര ശേഷം ആദരിക്കുക.

ആരാധകരുടെ സംഘടനയും പറഞ്ഞു; ആര്‍സീന്‍ വെങര്‍ പുറത്തു പോകണം

ആര്‍സനല്‍ മാനേജ്‌മെന്റിന്റെ തീരുമാനങ്ങളില്‍ വരെ സ്വാധീനമുള്ള എ.എസ്.ടി ഓണ്‍ലൈന്‍ വഴിയാണ് വോട്ടെടുപ്പ് നടത്തിയത്. കഴിഞ്ഞ നാലു മത്സരങ്ങള്‍ക്കിടെ മൂന്ന് തോല്‍വി ഏറ്റുവാങ്ങിയതിനെ തുടര്‍ന്ന് വെങര്‍ സ്ഥാനമൊഴിയല്‍ അനിവാര്യമായിരിക്കുന്നുവെന്ന് 88 ശതമാനം പേരും വിധിയെഴുതി. 1996 മുതല്‍ ടീമിനൊപ്പമുള്ള ഫ്രഞ്ചുകാരന്‍ തുടരണമെന്ന് ഏഴു ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ അഞ്ചു ശതമാനമാളുകള്‍ ഒന്നും പറയാനില്ലെന്നാണ് അഭിപ്രായം രേഖപ്പെടുത്തിയത്.

റയലിനെ നേരിടുംമുമ്പ് പി.എസ്.ജിക്ക് സന്തോഷ വാര്‍ത്ത; സൂപ്പര്‍ താരം പരിക്കു മാറിയെത്തുന്നു

ലീഗ് വണ്ണില്‍ ഒളിംപിക് മാഴ്‌സേക്കെതിരായ മത്സരത്തിലാണ് നെയ്മറിന്റെ കാല്‍ക്കുഴയില്‍ പരിക്കേറ്റത്. താരത്തിന് ഇനി ലോകകപ്പ് സമയത്ത് ബ്രസീലിനു വേണ്ടി മാത്രമേ കളത്തിലിറങ്ങാന്‍ കഴിയൂ എന്നാണ് മെഡിക്കല്‍ വിദഗ്ധര്‍ പറയുന്നത്. മാഴ്‌സേക്കെതിരായ കോപ് ദെ ഫ്രാന്‍സ് കപ്പ് മത്സരത്തിലാണ് എംബാപ്പേക്ക് പരിക്കേറ്റത്. ചാമ്പ്യന്‍സ് ലീഗില്‍ റയലിനെ നേരിടും മുമ്പ് ഫ്രഞ്ച് താരം ആരോഗ്യം വീണ്ടെടുക്കില്ല എന്നാണ് കരുതിയിരുന്നതെങ്കിലും എംബാപ്പെ ഫിറ്റ്‌നസ് ടെസ്റ്റ് പാസായതായി കോച്ച് ഉനയ് എംറി പറഞ്ഞു.

തോറ്റു മടങ്ങുന്നു; ബ്ലാസ്‌റ്റേഴ്‌സിന്റെ സൂപ്പര്‍ കപ്പ് മോഹങ്ങള്‍ക്കു മേലും കരിനിഴല്‍

മിക്കു, ഉദാന്ത സിങ് എന്നിവരാണ് അതുവരെ പിടിച്ചു നിന്ന ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ നിഷ്പ്രഭമാക്കി ഗോള്‍ നേടിയത്.