യൂറോപ്പിലെ മൂല്യമേറിയ ആസ്തി ഉടമകളുടെ പട്ടികയില്‍ മലയാളിയും

ട്വന്റി14 ഹോള്‍ഡിങ്‌സ് മാനേജിങ് ഡയറക്ടര്‍ അദീബ് അഹ്മദിന്റെ നേതൃത്വത്തിലുള്ള ഗ്രേറ്റ് സ്‌കോട്‌ലാന്‍ഡ് യാര്‍ഡ് ഹോട്ടലാണ് ഫോബ്‌സ് പട്ടികയില്‍ ഇടം നേടിയത്

വീണ്ടും ഞെട്ടിച്ച് സൗദി; സൈന്യത്തിന്റെ തലപ്പത്ത് വൻ അഴിച്ചു പണി; അന്തം വിട്ട് ലോക രാജ്യങ്ങൾ

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ കീഴിലുള്ള ഭരണ പരിഷ്‌കാരങ്ങൾ സൗദി അറേബ്യ തുടരുന്നു. ഏറ്റവും പുതിയതായി സൈന്യത്തിൽ ഇന്നേ വരെ കണ്ടിട്ടില്ലാത്ത വൻ മാറ്റങ്ങളാണ് രാജ്യം ഈയിടെ വരുത്തിയത്.

സഊദിയുടെ ചരിത്രത്തിലെ ആദ്യ ഫാഷന്‍വീക്ക് മാര്‍ച്ചില്‍

സഊദിയുടെ ചരിത്രത്തിലെ ആദ്യ ഫാഷന്‍വീക്ക് മാര്‍ച്ചില്‍. സഊദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ നയപരിപാടികളുടെ ഭാഗമായാണ് അറബ് ഫാഷന്‍വീക്കിന് ഇത്തവണ റിയാദ് വേദിയാവുന്നത്.

Saudi

സൗദി രാജകുടുംബം ഭയത്തില്‍, സ്വന്തം സൈന്യത്തെ വിശ്വാസമില്ല; സുരക്ഷയൊരുക്കാന്‍ പാക് സൈന്യം

ഇതാദ്യമായല്ല പാക് സൈന്യം സൗദിയില്‍ 'സേവനം' അനുഷ്ഠിക്കുന്നത്. 1982-ല്‍ ഫഹദ് രാജാവിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് പാക് പ്രസിഡണ്ടായിരുന്ന ജനറല്‍ സിയാവുല്‍ ഹഖ് സായുധ സൈന്യത്തെ സൗദിയിലേക്ക് അയച്ചിരുന്നു. അന്നും ഉന്നത വ്യക്തിത്വങ്ങളുടെ സുരക്ഷ തന്നെയായിരുന്നു പാക് സൈന്യത്തിന്റെ ചുമതല എന്നാണ് സൂചന.

അഴിമതിക്കേസില്‍ അറസ്റ്റിലായ സൗദി രാജകുമാരന്‍ അല്‍വലീദ് ബിന്‍ തലാല്‍ മോചിതനായി

തടങ്കലില്‍ കഴിഞ്ഞിരുന്ന റിറ്റ്‌സ് കാര്‍ള്‍ടണ്‍ ഹോട്ടലില്‍ നിന്ന് ഇദ്ദേഹം വീട്ടിലെത്തിയതായി മിഡില്‍ ഈസ്റ്റ് എയ് റിപ്പോര്‍ട്ട് ചെയ്തു.

UAE

യു.എ.ഇ തൊഴില്‍ വിസ: ഇന്ത്യക്കാരെ സഹായിക്കാന്‍ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പുമായി യു.എ.ഇ എംബസി

യു.എ.ഇയിലെ തൊഴില്‍ സുരക്ഷിതവും എളുപ്പവുമാക്കുന്നതിനുള്ള വഴിയൊരുക്കുയാണ് ആപ്പ് ചെയ്യുന്നത്. മെഡിക്കല്‍ ചെക്കപ്പ്, ഡോക്യുമെന്റ് അറ്റ്‌റസ്‌റ്റേഷന്‍, പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ നടപടിക്രമങ്ങള്‍ എങ്ങനെ പൂര്‍ത്തിയാക്കാം എന്നതിനെ പറ്റി വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ ആപ്പ് നല്‍കും. മുമ്പ് യു.എ.ഇയില്‍ നടത്തണമായിരുന്ന പല കാര്യങ്ങളും ആപ്പ് വഴി ഇന്ത്യയില്‍ നിന്നു തന്നെ ചെയ്യാം. യു.എ.ഇയില്‍ എത്തിയ അന്നു തന്നെ ജോലിക്ക് കയറാമെന്നതാണ് ഇതിന്റെ പ്രത്യേകത.

യു.എ.ഇക്ക് ചരിത്ര നേട്ടം; ലോകത്തിലെ ആദ്യത്തെ വൈറ്റമിൻ-ഡി പാനീയം പുറത്തിറക്കി; വെറും രണ്ട് ദിർഹംസിന് ലഭ്യമാവും

വൈറ്റമിൻ ഡി കുറവാണോ? ഇനി പേടിക്കേണ്ട. ലോകത്തിലെ തന്നെ ആദ്യത്തെ വിറ്റാമിന് ഡി പാനീയം ഇനി യു.എ.ഇയിൽ ലഭ്യമാവും. അതും വെറും രണ്ട് ദിർഹംസിന്!

Bahrain