സംസ്ഥാനത്ത് കോളറ മുന്നറിയിപ്പ്

കോളറ പടരാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കാനും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.

ക്രിസ്റ്റ്യാനോ ഇരട്ടക്കുട്ടികളുടെ അച്ഛന്‍; മക്കളുടെ ഫോട്ടോ ഷെയര്‍ ചെയ്ത് സൂപ്പര്‍ താരം

ഇരട്ടകളില്‍ ഒന്ന് ആണ്‍കുട്ടിയും മറ്റേത് പെണ്‍കുട്ടിയുമാണെന്നാണ് പോര്‍ച്ചുഗീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവര്‍ക്ക് യഥാക്രമം മാറ്റിയോ, ഇവ എന്നിങ്ങനെ പേര് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ക്രിസ്റ്റിയാനോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

മൃഗാംശമുള്ള ജെലാറ്റിന്‍ ക്യാപ്‌സൂളുകള്‍ക്കു പകരം സസ്യ ക്യാപ്‌സൂളുകള്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്ന ക്യാപ്‌സൂളുകളില്‍ 98 ശതമാനവും ജെലാറ്റിന്‍ നിര്‍മിതമാണ്. മൃഗങ്ങളുടെ കല, എല്ല്, തോല്‍ എന്നിവയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഘടകങ്ങളാണ് ഇവയില്‍ ഉപയോഗിക്കുന്നത്.

വെളിച്ചെണ്ണ കരുതുന്നതു പോലെയല്ല; ചീത്ത കൊളസ്‌ട്രോള്‍ ഏറെയെന്ന്‌ യു.എസ് വിദഗ്ധര്‍

വെളിച്ചെണ്ണയെ കുറിച്ച് നമ്മുടെ ധാരണകള്‍ മുഴുവന്‍ അത്ര ശരിയല്ല എന്നു പറയുകയാണ് ഇപ്പോള്‍ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍.

Fitness

Ayurveda