Home

റിലയന്‍സ് ജിയോ ഫൂട്‌ബോള്‍ ഓഫര്‍: 2200 രൂപയുടെ കാഷ്ബാക്ക് നേടാം, ഇങ്ങനെ

മാര്‍ച്ച് 31ന് മുമ്പായി 198 അല്ലെങ്കില്‍ 299 രൂപയുടെ പ്രീപെയ്ഡ് റീചാര്‍ജ് ചെയ്യുന്ന ജിയോയുടെ ഏതൊരു കസ്റ്റമര്‍ക്കും ഈ ഓഫര്‍ സ്വന്തമാക്കാം.

സ്വകാര്യ ബസ് സമരം തുടങ്ങി. കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വീസുകള്‍ നടത്തും

തിരുവനന്തപുരം: പുതിയ നിരക്കുവര്‍ധന അപര്യാപ്തമാണെന്ന് അറിയിച്ച് ബസുടമകളുടെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 8 രൂപാ മിനിമം ചാര്‍ജ് മാറ്റി 10 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ സ്‌പെഷല്‍ കണ്‍സെഷന്‍ മാറ്റി നിരക്ക് 50 ശതമാനം വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍. 19 മുതല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരവും തുടങ്ങും. അതേസമയം സമരംമൂലം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകളുണ്ടാവാതിരിക്കാന്‍ കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസുകള്‍ നടത്തും. സ്വകാര്യ ബസ് റൂട്ടുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങും.

272ലേക്ക് എത്താനാകില്ലേ...? ബി.ജെ.പിയെ ഞെട്ടിക്കുന്ന ചില വസ്തുതകള്‍

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിന് വീണ്ടും അധികാരത്തിലെത്താനാവില്ലേ..? ഒന്നര വര്‍ഷത്തോളം ശേഷിക്കെ വളരെ നേരത്തെയുള്ള ചോദ്യമെന്ന് എഴുതിത്തള്ളാന്‍ വരട്ടെ, ബി.ജെ.പി നേതാക്കന്മാര്‍ പോലും തുറന്നു സമ്മതിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളാണ് ദേശീയ രാഷ്ട്രീയത്തില്‍ ഉരുത്തിരിയുന്നത്. രാജ്യസഭയിലെ ബി.ജെ.പി അംഗം സ്വപന്‍ദാസ് ഗുപ്ത കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യയിലെഴുതിയ ലേഖനം 'മോദി 2019ല്‍ പരാജിതനായാല്‍, മടക്കം അസ്ഥിര രാഷ്ട്രീയത്തിലേക്കാവും' എന്നാണ്. ബി.ജെ.പി തോല്‍ക്കുമെന്ന ഭയമല്ല, 272 എന്ന മാജിക് നമ്പര്‍ കടക്കാനാവില്ലെന്നാണ് കണക്കുകളും നല്‍കുന്നത്. മോദി തരംഗം പൂര്‍ണമായി അസ്ഥമിച്ചതും. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കാണിക്കുന്ന പുതുപ്രസരിപ്പും ബി.ജെ.പിക്ക് ദുസ്സൂചനയാണ്. continue reading...

ലോകത്തെ ഏറ്റവും വലിയ നിഗൂഡതയായ ബര്‍മുഡ ട്രയാംഗിളിന്റെ മാപ്പുപോലുമില്ല; കാരണമിതാണ്

നൂറ്റാണ്ടുകളായി ലോകത്തെ ഭയപ്പെടുത്തുന്ന പ്രകൃതി നിഗൂഡതയാണ് ബര്‍മുഡ ട്രയാംഗിള്‍. വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഈ നിഗൂഡത നിറഞ്ഞ ഭാഗത്ത് വെച്ച് കാണാതായത് ഒട്ടേറെ കപ്പലുകളും വിമാനങ്ങളുമാണ്. സാത്താന്‍ ട്രയാംഗിളെന്ന പേരുവന്നതും അതുകൊണ്ടാണ്. ഫിക്ഷനുകളെഴുതുന്നവരുടെ ഇഷ്ടവിഷയമാണ് ഇവിടം.ഷഡ്ഭുജാകൃതിയില്‍ രൂപംകൊള്ളുന്ന മേഘചുഴിയാണ് കപ്പലുകളെ മുക്കുന്നതെന്ന പോലുള്ള തിയറികള്‍ സുലഭമാണ്. എന്നാല്‍ അറ്റ്‌ലാന്റികിലെ ഫ്‌ലോറിഡ, പ്യൂര്‍ട്ടോറിക്ക, ബര്‍മുഡ ദ്വീപുകള്‍ക്കിടയിലുള്ള ഏതോ ഒരുഭാഗമാണ് ബര്‍മുഡ ട്രയാംഗിളെന്നതലുപരി കൃത്യമായി ഇതുവരെ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. യു.എസ് ബോര്‍ഡ് ഓഫ് ജ്യോഗ്രഫിക് ബര്‍മുഡ ട്രയാംഗിളെന്ന പേരു ഔദ്യോഗികമായി പരിഗണിക്കുകയോ നിഗൂഡതകളെ കുറിച്ചുള്ള ഒരുഫയല്‍ പോലും സൂക്ഷിക്കുന്നുമില്ല. യു.എസ് കോസ്റ്റ് ഗാര്‍ഡാവട്ടെ, ഇവിടം ഏറ്റവും തിരക്കേറിയ വ്യോമ, കപ്പല്‍ മാര്‍ഗമായതിനാല്‍ അപകടങ്ങളുടെ എണ്ണവും കൂടുമെന്നതില്‍ കവിഞ്ഞ് ഒരു പ്രാധാന്യവും നല്‍കുന്നില്ല. അടിയൊഴുക്ക് ശക്തമായ ഇവിടെ അപകട സാധ്യത കൂടുതലുമാണ്.

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് കേന്ദ്രത്തോട് കേരളം.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കണമെന്ന് കേരളം ആവശ്യപ്പെട്ടതായി കേന്ദ്ര മന്ത്രി കിരൺ റിജ്ജു. മധ്യപ്രദേശിലെ തെക്കൻപൂരിൽ നടന്ന സംസ്ഥാന ഡി.ജി.പിമാരുടെ വാർഷിക യോഗത്തിലാണ് പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ ഈ ആവശ്യമുന്നയിച്ചതെന്നും റിജ്ജു വ്യക്തമാക്കി. സംഘടനയുടെ വളർച്ചയെ കുറിച്ചും പ്രവർത്തനങ്ങളെ കുറിച്ചും വിശദ റിപ്പോർട്ടാണ് ബെഹ്‌റ നൽകിയത്. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവർ പങ്കെടുത്ത സെഷനിലായിരുന്നു ഇത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതികളായ നാല് ക്രിമിനൽ പ്രവർത്തങ്ങൾ ബെഹ്‌റ സമർപ്പിച്ചു. ' ഇവരുടെ പ്രവർത്തനങ്ങൾ വിശദമായി പഠിച്ച് വരികയാണെന്ന് റിജ്ജു വ്യക്തമാക്കി.

സ്വച്ച് ഭാരത്തിനു രാജസ്ഥാനിൽ നിന്നൊരു മാതൃക?; പൊതുവഴിയിൽ വിസർജ്യം നടത്തി ആരോഗ്യ മന്ത്രി

ജയ്‌പൂർ: രാജസ്ഥാനിലെ ബി.ജെ.പി ഗവണ്മെന്റിനു കനത്ത നാണക്കേടായി സംസ്ഥാന ആരോഗ്യ മന്ത്രിയുടെ മൂത്രമൊഴിക്കൽ. മോദിയുടെ സ്വച്ച് ഭാരത് മിഷന് കീഴിൽ ടോപ് ചാർട്ടിൽ ഇടം പിടിക്കാൻ മുനിസിപ്പൽ കോർപറേഷൻ അധികൃതർ പരിശ്രമിക്കുന്നതിനിടെയാണ് ചിത്രം വൈറലായത്. പൊതുനിരത്തിൽ മലമൂത്ര വിസർജ്ജനം നടത്തിയാൽ നിയമ പ്രകാരം 200 രൂപയാണ് പിഴയൊടുക്കേണ്ടത്. അതെ സമയം, ഈ വിഷയത്തിൽ പ്രതികരിക്കാനില്ലെന്നാണ് മന്ത്രിയുടെ ഓഫിസിൽ നിന്ന് ലഭിച്ച മറുപടി. അതെ സമയം, ഉപതെരഞ്ഞെടുപ്പ് തോല്വികള്ക്ക് ശേഷം രാജസ്ഥാനിൽ വസുന്ധര രാജ സർക്കാർ സമാനതകളില്ലാത്ത പ്രതിസന്ധി നേരിടുകയാണ്. കഴിഞ്ഞ ദിവസം നേതൃമാറ്റം ആവശ്യപ്പെട്ട് കോട്ട ബി.ജെ.പി നേതാവ് അശോക് ചൗധരി പാർട്ടി അധ്യക്ഷൻ അമിത്ഷാക്ക് കത്തെഴുതിയിരുന്നു.