അര്‍ധരാത്രിയിലെ ജി.എസ്.ടി പ്രത്യേക സമ്മേളനം; കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചേക്കും

രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

ഖത്തര്‍ എയര്‍വേസ് അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ഓഹരികള്‍ വാങ്ങുന്നു

ടെക്‌സസ് ആസ്ഥാനമായുള്ള വിമാനക്കമ്പനിയുടെ പത്ത് ശതമാനം ഓഹരികളാണ് ഖത്തര്‍ എയര്‍വേസ് ഓപണ്‍ മാര്‍ക്കറ്റിലൂടെ വാങ്ങുക. 808 മില്യണ്‍ ഡോളറാണ് ഇതിന്റെ മൂല്യം.

സൗദിയില്‍ ജൂലൈ മുതല്‍ ' ഫാമിലി ടാക്‌സ് ' വരുന്നു

കൂടെ താമസിക്കുന്ന ഓരോ കുടുംബത്തിനും പ്രതിമാസം 100 റിയാലാണ് നല്‍കേണ്ടി വരിക. ഇന്ത്യന്‍ രൂപ അനുസരിച്ച് ഏകദേശം 1,700 രൂപ വരും. അതായത് ഭാര്യയും രണ്ട് കുട്ടിയുമടങ്ങുന്ന കുടുംബത്തിന് പ്രതിമാസം 300 റിയാല്‍ (ഏകദേശം 5,100 രൂപ) നല്‍കണം.

ജി.എസ്.ടി: ക്രഡിറ്റ് കാര്‍ഡ് ബില്ലിനും ഇന്‍ഷുറന്‍സ് പ്രീമിയത്തിനും ചെലവേറും

ഇതു സംബന്ധിച്ച് ക്രഡിറ്റ് കാര്‍ഡ് സേവനദാതാക്കളും ധനകാര്യ സ്ഥാപനങ്ങളും ഉപഭോക്താക്കള്‍ക്ക് അറിയിപ്പ് അയച്ചു തുടങ്ങി.

ക്രിസ്റ്റ്യാനോയെ വാങ്ങുന്ന ക്ലബ്ബിന്റെ കൈ പൊള്ളും; ഈ തുക നല്‍കാതെ താരത്തെ വിടില്ലെന്ന് റയല്‍

മാഡ്രിഡിലെ പ്രോസിക്യൂട്ടര്‍മാര്‍ ചുമത്തിയ നികുതിവെട്ടിപ്പ് കേസിനെ തുടര്‍ന്ന് മനംമടുത്താണ് ക്രിസ്റ്റ്യാനോ സ്‌പെയിന്‍ തന്നെ വിടാന്‍ തീരുമാനിച്ചത്. 2011-നും 2014-നുമിടയില്‍ 14.7 ദശലക്ഷം യൂറോ വെട്ടിപ്പ് നടത്തി എന്നാണ് ആരോപണം. എന്നാല്‍ താരം ഇത് നിഷേധിച്ചിരുന്നു.

Finance

Banking

നിങ്ങളുടെ ശരീരത്തില്‍ സര്‍ക്കാറിനും അവകാശമുണ്ട്: കേന്ദ്രം സുപ്രീം കോടതിയില്‍

പാന്‍ കാര്‍ഡെടുക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് പരാതിയില്‍ സര്‍ക്കാര്‍ നയം വിശദീകരിക്കുന്ന റോഹത്ഗി, ബയോമെട്രിക് വിവരങ്ങള്‍ നല്‍കാതിരിക്കാന്‍ പൗരന്മാര്‍ക്ക് അവകാശമില്ലെന്ന് വാദിച്ചു. സ്വന്തം ശരീരത്തിന്റെ പൂര്‍ണ അവകാശം വ്യക്തിക്കല്ല. മദ്യപിച്ച് വാഹനമോടിക്കുന്നത് പരിശോധിക്കുമ്പോള്‍ ബ്രെത്തലൈസറില്‍ ഊതേണ്ടി വരുന്നതും വസ്തു രജിസ്റ്റര്‍ ചെയ്യുമ്പോള്‍ കൈവിരലടയാളം പതിപ്പിക്കുന്നതും ആത്മഹത്യ കുറ്റകരമാണെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.

'ഓപറേഷന്‍ ക്ലീന്‍ മണി' രണ്ടാം ഘട്ടവുമായി ഇന്‍കം ടാക്‌സ് വകുപ്പ്; അേന്വഷണം 60,000 പേരില്‍

നോട്ട് നിരോധ സമയത്ത് 1,300 ഉന്നതരടക്കം 60,000-ലധികം പേര്‍ അസ്വാഭാവികമായ പണ ഇടപാടുകളും വസ്തു വില്‍പ്പനയും നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. ഇവരെയാണ് വിശദ പരിശോധനക്ക് വിധേയമാക്കുന്നത്.

Economy

Companies

വിമാനവും മെയ്ഡ് ഇന്‍ ചൈന; പറക്കുംമുമ്പുള്ള പരീക്ഷണം അവസാന ഘട്ടത്തില്‍

150 യാത്രക്കാരെ ഉള്‍ക്കൊള്ളാനുദ്ദേശിച്ച് നിര്‍മിച്ച വിമാനം എയര്‍ബസ് 320, ബോയിംഗ് 737 എന്നിവക്ക് മത്സരമുയര്‍ത്തുമെന്നാണ് കരുതുന്നത്. കൂടുതല്‍ വലിയ വിമാനങ്ങളുടെ നിര്‍മാണം ഈ വര്‍ഷം തുടങ്ങുമെന്ന് കമ്പനി വ്യക്തമാക്കി.

സുഗന്ധം പരത്തി അഡ്രസ് പെർഫ്യൂംസ്; ജനപ്രിയ ബ്രാന്റെന്ന് ഇർഫാൻ പത്താൻ

ലോകോത്തര മെൻസ് വെയർ ബ്രാൻഡെന്ന നിലയിൽ പേരെടുത്ത അഡ്രസ് ഇനി പെർഫ്യൂം വിപണിയിലേക്കും. ദുബൈ ഫ്‌ളോറ ഗ്രാൻഡ് ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രമുഖ ഇന്ത്യൻ ക്രിക്കറ്ററും അഡ്രസ് ബ്രാൻഡ് അംബാസഡറുമായ ഇർഫാൻ പത്താൻ അഡ്രസ് പെർഫ്യൂംസ് പുറത്തിറക്കി.