Editor's Pick

'ഞാന്‍ വിശുദ്ധ ഫാത്തിമ എന്ന പേരില്‍ സിനിമ ചെയ്യും; അത് ചോദിക്കാന്‍ നിങ്ങളാരാണ്' - ഇന്ത്യാ ടുഡേ വേദിയില്‍ പൊട്ടിത്തെറിച്ച് പ്രകാശ് രാജ്

മലയാളി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്റെ 'എസ് ദുര്‍ഗ' (ശക്തി ദുര്‍ഗ) സിനിമക്കെതിരെ ഹിന്ദുത്വ ശക്തികള്‍ നടത്തിയ ആക്രമണങ്ങളെ പറ്റിയുള്ള ചര്‍ച്ചക്കിടെയാണ് പ്രകാശ് രാജ് പ്രധാനമന്ത്രിക്കും ബി.ജെ.പി നേതാക്കള്‍ക്കുമെതിരെ ആഞ്ഞടിച്ചത്. സെക്‌സി ദുര്‍ഗ എന്ന സിനിമ ഹിന്ദു വിരുദ്ധമാണെന്നു പറയുന്നതില്‍ യുക്തിയില്ലെന്നു വ്യക്തമാക്കിയ പ്രകാശ് രാജ് എന്തു കൊണ്ട് സെക്‌സി ഫാത്തിമ, സെക്‌സി മേരി തുടങ്ങിയ പേരുകളില്‍ സിനിമ ഉണ്ടാകുന്നില്ലെന്ന അവതാരകന്‍ രാഹുല്‍ കന്‍വലിന്റെ ചോദ്യത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

സാഞ്ചസിന്റെ ട്രാന്‍സ്ഫറില്‍ വഴിത്തിരിവ്: സിറ്റി പിന്മാറി, ഇനി രംഗത്തുള്ളത് രണ്ട് വമ്പന്മാര്‍

ഈ സീസണ്‍ അവസാനത്തോടെ കരാര്‍ അവസാനിക്കുന്ന സാഞ്ചസിന് 60 മില്യണ്‍ പൗണ്ട് (528 കോടി രൂപ) എന്ന വന്‍ പ്രൈസ് ടാഗാണ് ആര്‍സനല്‍ ഇട്ടത്. ആറു മാസം കഴിഞ്ഞാല്‍ ഫ്രീ ഏജന്റായി ക്ലബ്ബ് വിടുന്ന താരത്തെ വിറ്റ് കാശാക്കുക എന്നതായിരുന്നു ലക്ഷ്യം. ബൊറുഷ്യ ഡോട്മുണ്ടില്‍ നിന്ന് പിയറി എമ്രിക് ഓബമിയാങിനെ വാങ്ങാനുള്ള തുക ഇതില്‍ നിന്ന് കണ്ടെത്തുക എന്നതായിരുന്നു വെങറുടെ തന്ത്രം. ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ പണം വാരിയെറിയാന്‍ മടിയില്ലാത്ത സിറ്റി ഈ തുക നല്‍കുമെന്നും ഗണ്ണേഴ്‌സ് കണക്കുകൂട്ടി.

മമ്മൂട്ടി മുഖ്യമന്ത്രിയാവുന്നു; തിരക്കഥയൊരുക്കുന്നത് ബോബി-സഞ്ജയ്

മലയാളത്തില്‍ ആദ്യമായാണെങ്കിലും മമ്മൂട്ടി കരിയറില്‍ ഒരിക്കല്‍ മുഖ്യമന്ത്രിയായി വേഷമിട്ടിട്ടുണ്ട്. 1995-ല്‍ പുറത്തിറങ്ങിയ മക്കള്‍ ആച്ചി എന്ന തമിഴ് ചിത്രത്തില്‍. 'എന്റെ നാട്' എന്ന പേരില്‍ ചിത്രം മലയാളത്തില്‍ ഡബ്ബ് ചെയ്തിറക്കിയിരുന്നു.

ആകാശത്ത് വന്‍ സുരക്ഷാ വീഴ്ച; യാത്രക്കിടെ പൈലറ്റുമാര്‍ കോക്ക്പിറ്റ് വിട്ടിറങ്ങിയത് ആശങ്കക്കിടയാക്കി

224 യാത്രക്കാരും 14 ജീവനക്കാരുമായി പുറപ്പെട്ട വിമാനം ആകാശത്തായിരിക്കെയാണ് നാടകീയമായ സംഭവങ്ങളുണ്ടായത്. പൈലറ്റ് തന്റെ മുഖത്തടിച്ചുവെന്നാരോപിച്ച് വനിതാ പൈലറ്റ് കരഞ്ഞു കൊണ്ട് കോക്ക്പിറ്റില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

അമേരിക്കക്ക് മുട്ടന്‍ പണി കൊടുത്ത് റഷ്യന്‍ കൊമേഡിയന്മാര്‍; നിക്കി ഹാലിയെ ഫോണ്‍ വിളിച്ച് പറ്റിക്കുന്ന വീഡിയോ വൈറല്‍

'ബിനോമോ' എന്ന പേരില്‍, ഇല്ലാത്ത ഒരു രാജ്യത്തെപ്പറ്റിയും കൊമേഡിയന്മാര്‍ ഹാലിയോട് സംസാരിച്ചു. ദക്ഷിണ ചൈനാ കടലില്‍ സ്ഥിതി ചെയ്യുന്ന ബിനോമോയെ അറിയുമോ എന്ന് ചോദിച്ചപ്പോള്‍ അറിയും എന്നായിരുന്നു ഹാലിയുടെ മറുപടി.

സുഡാന്‍ - തുര്‍ക്കി ബന്ധം; ഈജിപ്തിന് അതൃപ്തി, അറബ് രാജ്യങ്ങള്‍ ആശങ്കയില്‍

സൗദിയടക്കമുള്ള അറബ് രാജ്യങ്ങളുമായി അടുപ്പം പുലര്‍ത്തിയിരുന്ന സുഡാന്‍ തുര്‍ക്കി പക്ഷത്തേക്ക് ചായുന്നതിന്റെ തെളിവായാണ് എര്‍ദോഗന്റെ സന്ദര്‍ശനത്തെ അറബ് രാജ്യങ്ങള്‍ കാണുന്നത്. ഈജിപ്തുമായി അതിര്‍ത്തി തര്‍ക്കമുള്ള സുഡാന്‍ തുര്‍ക്കിയുടെ പക്ഷത്തേക്കു നീങ്ങുന്നതോടെ നിര്‍ണായക വിഷയങ്ങളിലെ വിയോജിപ്പ് പരസ്യമാകുമെന്നും രാജ്യങ്ങള്‍ പരസ്യ ഏറ്റുമുട്ടലിലേക്ക് നീങ്ങിയേക്കുമെന്നുമുള്ള ആശങ്ക വര്‍ധിക്കുകയാണ്.