UAE

നരേന്ദ്രമോദി യു.എ.ഇയില്‍; തൊഴിലാളികള്‍ക്കായി ഇ-പോര്‍ട്ടല്‍ ഉള്‍പ്പെടെ അഞ്ചു കരാറുകള്‍ ഒപ്പുവെച്ചു

അബൂദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനുമായുള്ള കൂടിക്കാഴ്ചയിലാണ് ധാരണകളില്‍ ഒപ്പുവെച്ചത്.

യു.എ.ഇ തൊഴില്‍ വിസ: ഇന്ത്യക്കാരെ സഹായിക്കാന്‍ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പുമായി യു.എ.ഇ എംബസി

യു.എ.ഇയിലെ തൊഴില്‍ സുരക്ഷിതവും എളുപ്പവുമാക്കുന്നതിനുള്ള വഴിയൊരുക്കുയാണ് ആപ്പ് ചെയ്യുന്നത്. മെഡിക്കല്‍ ചെക്കപ്പ്, ഡോക്യുമെന്റ് അറ്റ്‌റസ്‌റ്റേഷന്‍, പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ നടപടിക്രമങ്ങള്‍ എങ്ങനെ പൂര്‍ത്തിയാക്കാം എന്നതിനെ പറ്റി വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ ആപ്പ് നല്‍കും. മുമ്പ് യു.എ.ഇയില്‍ നടത്തണമായിരുന്ന പല കാര്യങ്ങളും ആപ്പ് വഴി ഇന്ത്യയില്‍ നിന്നു തന്നെ ചെയ്യാം. യു.എ.ഇയില്‍ എത്തിയ അന്നു തന്നെ ജോലിക്ക് കയറാമെന്നതാണ് ഇതിന്റെ പ്രത്യേകത.

യു.എ.ഇക്ക് ചരിത്ര നേട്ടം; ലോകത്തിലെ ആദ്യത്തെ വൈറ്റമിൻ-ഡി പാനീയം പുറത്തിറക്കി; വെറും രണ്ട് ദിർഹംസിന് ലഭ്യമാവും

വൈറ്റമിൻ ഡി കുറവാണോ? ഇനി പേടിക്കേണ്ട. ലോകത്തിലെ തന്നെ ആദ്യത്തെ വിറ്റാമിന് ഡി പാനീയം ഇനി യു.എ.ഇയിൽ ലഭ്യമാവും. അതും വെറും രണ്ട് ദിർഹംസിന്!