രോഗിയായ പേരമകനെ കാണണമെന്ന് പറഞ്ഞപ്പോൾ വൃദ്ധ ദമ്പതികൾക്ക് ഇറങ്ങാൻ വിമാനം തിരിച്ചു കൊടുത്തു; ഇത്തിഹാദിന്റെ സ്നേഹത്തെ പുകഴ്ത്തി സോഷ്യൽ മീഡിയ

ഏഷ്യൻ വംശജനായ യാത്രക്കാരനെ വിമാനത്തിൽ നിന്നും വലിച്ചിഴച്ച അമേരിക്കൻ കമ്പനി യുണൈറ്റഡ് എയർലൈൻസിനെതിരെ ഉള്ള രോഷം ഇപ്പോളും കെട്ടടങ്ങിയിട്ടില്ല. ഇതിനിടയിലാണ് അബുദാബിയുടെ ഇത്തിഹാദ് എയർലൈൻന്സിന്റെ സൽകർമത്തെ സോഷ്യൽ മീഡിയ വാനോളം പുകഴ്ത്തുന്നത്.

നാല് വയസ്സുള്ള തന്റെ പൊന്നോമനയുടെ അവസാന നിമിഷങ്ങൾ പങ്ക് വെച്ച് അമ്മയുടെ ഹൃദയഭേദകമായ പോസ്റ്റ്

"എന്റെ മാലാഖ ശ്വാസമെടുത്ത് മരണത്തിൽ നിന്നും കൺ തുറന്നു... തല തിരിച്ച് എന്നെ നോക്കി പറഞ്ഞു: 'ഐ ലവ് യു മോമി...' എന്നിട്ട് എന്നെന്നേക്കുമായി സ്കള്ളി കണ്ണടച്ചു... ഞാനവന്റെ ചെവിയിൽ യു ആർ മൈ സൺഷൈൻ എന്ന താരാട്ട് പാടിക്കൊണ്ടേയിരുന്നു..."

രാത്രിയിൽ വെട്ടിത്തിളങ്ങുന്ന ഇന്ത്യയുടെ അതിമനോഹരമായ ഉപഗ്രഹ ചിത്രം നാസ പുറത്തു വിട്ടു

രാത്രിയുടെ വെളിച്ചത്തിൽ പ്രകാശിക്കുന്ന ഇന്ത്യയുടെ അതിമനോഹര ഉപഗ്രഹചിത്രങ്ങൾ നാസ പുറത്തുവിട്ടു. "എർത് അറ്റ് നൈറ്റ്" എന്ന പരിപാടിയുടെ ഭാഗമായാണ് നാസ ഈ ചിത്രങ്ങൾ പുറത്തു വിട്ടത്. 2012ലാണ് ഇതിനു മുൻപു ഭൂമിയുടെ രാത്രിചിത്രം നാസ പുറത്തുവിട്ടത്.

ഇംഗ്ലീഷറിയാതെ ബ്രിട്ടനിലെത്തി; ഇന്ന് യുകെയിലെ ഏറ്റവും മികച്ച ബിസിനസ് വനിത. ബീഹാർകാരിയുടെ വിജയക്കഥ ഇങ്ങനെ

തന്റെ ഇരുപത്തഞ്ചാം വയസ്സിൽ ഭർത്താവും കുട്ടികളുമൊത്ത് ബ്രിട്ടനിലേക്ക് കുടിയേറിയ ബീഹാർ കാരി ഡാമേ ഖേംകക്ക് ഇംഗ്ലീഷ് തീരെ വശമില്ലായിരുന്നു. എന്നാൽ തന്റെ കഠിനാധ്വാനത്തിന്റെ ഫലം കൊണ്ട് കഴിഞ്ഞ ആഴ്ച ഈ വർഷത്തെ ഏറ്റവും മികച്ച ബിസിനസ് വനിതക്കുള്ള ഈ വർഷത്തെ അവാർഡ് കരസ്ഥമാക്കി ഖേംക.

ഈ ഒരൊറ്റ എസ്സേ കൊണ്ട് 17 കാരിക്ക് അഡ്മിഷൻ ലഭിച്ചത് അമേരിക്കയിലെ ഏറ്റവും മികച്ച എട്ട് യൂണിവേഴ്സിറ്റികളിൽ!

ഇഷ്ടപ്പെട്ട യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ ലഭിക്കാൻ തല കുത്തി മറിയാറുണ്ടോ? എന്നാൽ 18 വയസ്സ്കാരി കാസാൻഡ്ര സിയാഒയുടെ കഥ വായിക്കൂ. ഒരൊറ്റ ഉപന്യാസം കൊണ്ട് അമേരിക്കയിലെ ഏറ്റവും മികച്ച എട്ട് യൂണിവേഴ്സിറ്റികളിലാണ് കാസ്സിക്ക് പ്രവേശനം ലഭിച്ചത്. തന്റെ അഞ്ചാം വയസ്സിൽ കുടുംബത്തോട് കൂടി മലേഷ്യയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയതാണ് കാസി. തന്റെ ഭൂത കാലത്തെ ജീവിതത്തെ കുറിച്ച് കാസ്സി എഴുതിയ ഉപന്യാസമാണ് ഈ കൊച്ചു മിടുക്കിക്ക് അമേരിക്കയിലെ ഐവി ലീഗ് എന്നറിയപ്പെടുന്ന ടോപ് യൂണിവേഴ്സിറ്റികളിലേക്ക് പുഷ്പം പോലെ പ്രവേശനം നേടിക്കൊടുത്തത്. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി, ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് സതേൺ കാലിഫോർണിയ, നോർത്തവെസ്റേൺ യൂണിവേഴ്സിറ്റി, ന്യൂയോർക്ക് യൂണിവേഴ്സിറ്റി എന്നീ സർവകലാശാലകളിലേക്കും കാസ്സിക്ക് അഡ്മിഷൻ ലഭിച്ചു. തന്റെ കുട്ടിക്കാലത്തു തന്റെ മുറി ഇംഗ്ലീഷ് കാരണം പരിഹാസമേൽക്കേണ്ടി വന്നതിനെ കുറിച്ചും ഭാഷ പഠിക്കാൻ നേരിട്ട പ്രയാസങ്ങളെ കുറിച്ചും കാസ്സി തൻറെ കത്തിൽ പറയുന്നു. എസ്സേയുടെ പൂർണ രൂപം

ആദ്യമായി മിഗ് യുദ്ധ വിമാനം പറത്തുന്ന ഇന്ത്യൻ വനിത; അപൂർവ നേട്ടത്തിനരികെ 21 കാരി ആയിഷ അസീസ്!

തന്റെ ഇരുപത്തൊന്നാമത്തെ വയസ്സിൽ പ്രശസ്തിയിലേക്ക് പറന്നുയർന്ന് മുംബൈ-കാശ്മീരി പെൺകുട്ടി ആയിഷ അസീസ്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റ് എന്ന നേട്ടമാണ് ആയിഷ കൈവരിച്ചത്.

Explainers

അദ്വാനി വീണ്ടും കുടുങ്ങുമോ? ബാബ്‌റി മസ്ജിദ് തർക്കത്തിന്റെ നാൾവഴികൾ

ബാബ്റി മസ്ജിദ് ഗൂഢാലോചനക്കേസില്‍ എല്‍.കെ അഡ്വാനി അടക്കം പതിമൂന്ന് നേതാക്കള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിക്കുന്ന കാര്യം സുപ്രീംകോടതി ഇന്ന് പരിശോധിക്കും. ഗൂഢാലോചനക്കുറ്റം ഒഴിവാക്കിയ വിചാരണ കോടതിയുടെ വിധിക്കെതിരെ സി.ബി.ഐ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി കേൾക്കുന്നത്.

ഇസ്‌ലാമോഫോബിയയോ സുരക്ഷയോ? അമേരിക്കയുടെയും ബ്രിട്ടന്റെയും യാത്ര നിയന്ത്രണത്തെ കുറിച്ച് അറിയേണ്ടതെല്ലാം.

അമേരിക്കയും ബ്രിട്ടനും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുൾപ്പെടെ എട്ടിടങ്ങളില്‍നിന്ന് എത്തുന്ന യാത്രക്കാർ വിമാനത്തിനുള്ളിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ചു. മൊബൈൽ ഫോണിനു വിലക്കില്ല.

Special Read

മംഗളം; ഒരു ജനപ്രിയ നോവലിന്റെ മാധ്യമ ആവിഷ്‌കാരം

സിനിമാതാരങ്ങളുടെയും ഉന്നതരുടെയും സ്വകാര്യതയിലേക്ക് ക്യാമറ തിരിച്ചുപിടിക്കുന്നതല്ല മാധ്യമപ്രവര്‍ത്തനം എന്ന സാമാന്യസാക്ഷരതയെങ്കിലും മാധ്യമങ്ങള്‍ കാണിക്കേണ്ടതുണ്ട്. മംഗളം മാത്രമല്ല, ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള സരിതാ നായരുടെ സിഡി തെരഞ്ഞ് ഒ.ബി വാനുകളുമായി പോയ മറ്റു 'മുഖ്യധാരാ' മാധ്യമങ്ങള്‍ക്കും ഇപ്പറഞ്ഞത് ബാധകം തന്നെ.

കേരളം അമേരിക്കയ്ക്ക് ഒപ്പം; ഛത്തീസ്ഗഡ് ആഫ്രിക്കന്‍ രാഷ്ട്രമായ ബുറുണ്ടിക്കൊപ്പം- ശിശുമരണനിരക്കിലെ കണക്കുകള്‍ ഇങ്ങനെ

ആയിരം കുട്ടികളില്‍ എട്ടു പേര്‍ മരിക്കുന്ന റഷ്യയ്ക്കും ഒമ്പതു പേര്‍ മരിക്കുന്ന ചൈനയ്ക്കും മുകളിലാണ് കേരളത്തിന്റെ നിരക്ക്. ജനിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ മരിക്കുന്നതാണ് ശിശു മരണ നിരക്കില്‍ (ഇന്‍ഫാന്റ് മൊറാലിറ്റി റേറ്റ്) രേഖപ്പെടുത്തുന്നത്.