Nature

തായ്‌വാനില്‍ യുവതിയുടെ കണ്ണില്‍ നിന്ന് ജീവനുള്ള തേനീച്ചകളെ നീക്കി

29കാരിയായ യുവതി കണ്ണില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിയത്. എന്നാല്‍ പരിശോധനയില്‍ കണ്‍പോളക്കടിയില്‍ തേനീച്ചയിരിക്കുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു.

മനുഷ്യരുടെ ഭക്ഷണരീതി ഭൂമിയെ നശിപ്പിക്കുന്നുവെന്ന് പഠനങ്ങൾ

ഒരു വശത്ത് ആളുകൾ പട്ടിണി കിടക്കുമ്പോൾ മറുഭാഗത്ത് ശരിയല്ലാത്ത ഭക്ഷണം കൂടുതലായി കഴിക്കുന്നത് ഭൂമിയുടെ "ബാലൻസിങ്" നശിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ട്

ലോകത്തെ ഏറ്റവും വലിയ നിഗൂഡതയായ ബര്‍മുഡ ട്രയാംഗിളിന്റെ മാപ്പുപോലുമില്ല; കാരണമിതാണ്

നൂറ്റാണ്ടുകളായി ലോകത്തെ ഭയപ്പെടുത്തുന്ന പ്രകൃതി നിഗൂഡതയാണ് ബര്‍മുഡ ട്രയാംഗിള്‍. വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഈ നിഗൂഡത നിറഞ്ഞ ഭാഗത്ത് വെച്ച് കാണാതായത് ഒട്ടേറെ കപ്പലുകളും വിമാനങ്ങളുമാണ്. സാത്താന്‍ ട്രയാംഗിളെന്ന പേരുവന്നതും അതുകൊണ്ടാണ്. ഫിക്ഷനുകളെഴുതുന്നവരുടെ ഇഷ്ടവിഷയമാണ് ഇവിടം.ഷഡ്ഭുജാകൃതിയില്‍ രൂപംകൊള്ളുന്ന മേഘചുഴിയാണ് കപ്പലുകളെ മുക്കുന്നതെന്ന പോലുള്ള തിയറികള്‍ സുലഭമാണ്. എന്നാല്‍ അറ്റ്‌ലാന്റികിലെ ഫ്‌ലോറിഡ, പ്യൂര്‍ട്ടോറിക്ക, ബര്‍മുഡ ദ്വീപുകള്‍ക്കിടയിലുള്ള ഏതോ ഒരുഭാഗമാണ് ബര്‍മുഡ ട്രയാംഗിളെന്നതലുപരി കൃത്യമായി ഇതുവരെ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. യു.എസ് ബോര്‍ഡ് ഓഫ് ജ്യോഗ്രഫിക് ബര്‍മുഡ ട്രയാംഗിളെന്ന പേരു ഔദ്യോഗികമായി പരിഗണിക്കുകയോ നിഗൂഡതകളെ കുറിച്ചുള്ള ഒരുഫയല്‍ പോലും സൂക്ഷിക്കുന്നുമില്ല. യു.എസ് കോസ്റ്റ് ഗാര്‍ഡാവട്ടെ, ഇവിടം ഏറ്റവും തിരക്കേറിയ വ്യോമ, കപ്പല്‍ മാര്‍ഗമായതിനാല്‍ അപകടങ്ങളുടെ എണ്ണവും കൂടുമെന്നതില്‍ കവിഞ്ഞ് ഒരു പ്രാധാന്യവും നല്‍കുന്നില്ല. അടിയൊഴുക്ക് ശക്തമായ ഇവിടെ അപകട സാധ്യത കൂടുതലുമാണ്.

Story

10 % സവർണ സംവരണം ബി.ജെ.പി യുടെ ഗൂഢ തന്ത്രം

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സവർണ വിഭാഗത്തിലുള്ളവർക്ക് പഠനത്തിനും  ഗവണ്മെന്റ് ജോലി ലഭിക്കാനും ഇനി മുതൽ സംവരണം ഉണ്ടാകുമെന്നാണ് സർക്കാരിന്റെ ന്യായം. ബി.ജെ.പിയും സഖ്യ കക്ഷികളും വലിയൊരു ഭരണ നേട്ടമായി ബിൽ അവതരിപ്പിക്കുമ്പോൾ,  ഇത് ബി.ജെ.പിയുടെ  മറ്റൊരു 'കള്ളക്കളി' ആണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

അടുത്ത വിദേശയാത്രയില്‍ മറ്റേ മോദിയെ കൊണ്ടുവരണേ - മോദിയോട് രാഹുല്‍

മോദി സര്‍ക്കാര്‍ അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 'അഴിമതി തടയുന്നില്ലെന്ന് മാത്രമല്ല, അതില്‍ സജീവമായി പങ്കെടുക്കുകയാണ് സര്‍ക്കാര്‍. തട്ടിപ്പു നടത്തിയ വിജയ് മല്യയെയും നീരവ് മോദിയെയും രക്ഷപ്പെടാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്യുകയും ചെയ്തു' - രാഹുല്‍ കുറ്റപ്പെടുത്തി.