എം വിന്‍സന്റിനെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ കോവളം എംഎല്‍എ എം വിന്‍സെന്റ്ിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഒരു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ടാണ് നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതി ഉത്തരവ്.

കേന്ദ്രഭരണത്തിന്റെ തണലില്‍ വളരുന്ന പാഴ്‌ചെടികളെ പിഴുതെറിയണമെന്ന് കുമ്മനം

കേന്ദ്രഭരണത്തിന്റെ തണലില്‍ ചില പാഴ്‌ചെടികള്‍ വളരുന്നുണ്ടെന്നും അവകളെ പിഴുതെറിയണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ആശുപത്രിക്കിടക്കയില്‍ നിന്ന് പ്രവര്‍ത്തകര്‍ക്കെഴുതിയ തുറന്ന കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

തമിഴ്‌നാട്ടിലെ എല്ലാ സ്ഥാപനങ്ങളിലും വന്ദേമാതരം ചൊല്ലണമെന്ന് ഹൈക്കോടതി

തമിഴ്‌നാട് സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപന തസ്തികയിലേക്ക് നടന്ന പരീക്ഷയില്‍ വന്ദേമാതരം ഏത് ഭാഷയിലാണെന്ന ചോദ്യത്തിന് ബംഗാളി എന്ന് ഉത്തരമെഴുതിയിട്ടും തെറ്റിട്ടതിനെ ചോദ്യം ചെയ്ത് കെ വീരമണി നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് വന്ദേമാതരം നിര്‍ബന്ധമാക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെടുന്നത്.

ബുധനാഴ്ചത്തെ ഹര്‍ത്താല്‍ പിഡിപി പിന്‍വലിച്ചു

ബുധനാഴ്ച സംസ്ഥാന വ്യാകമായി നടത്താന്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിഡിപി പിന്‍വലിച്ചു. പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനയുടെ നിര്‍ദ്ദേശപ്രകാരമാണ് ഹര്‍ത്താല്‍ നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറുന്നതെന്ന് പിഡിപി വൈസ് ചെയര്‍മാന്‍ സുബൈര്‍ സ്വലാഹി അറിയിച്ചു.

India

World

Latest

പൊലീസ് കേസിനെ അടിമുടി ചോദ്യം ചെയ്ത് അഡ്വ. രാംകുമാര്‍, ദിലീപിനെ പൂട്ടാന്‍ ശക്തമായ നിയമയുദ്ധം വേണ്ടിവരും

ദിലീപിനെതിരെ തെളിവിന്റെ തുമ്പു പോലുമില്ലെന്ന വാദമാണ് അഡ്വ. രാംകുമാര്‍ കോടതിയില്‍ ജാമ്യാപേക്ഷയില്‍ വാദിച്ചത്. വ്യക്തമായ തെളിവുകളില്ലാതെ അറസ്റ്റ് ചെയ്യരുതെന്ന സുപ്രീം കോടതി നിര്‍ദേശത്തിന്റെ ലംഘനമാണ് ദിലീപിന്റെ അറസ്റ്റ്. സംശയത്തിന്റെ പേരില്‍ മാത്രം ഒരാളെ അറസ്റ്റ് ചെയ്യുന്നത് നിയമവിരുദ്ധമാണ് - ജാമ്യാപേക്ഷയില്‍ പറയുന്നു.

Breaking

അഫ്ഗാനിസ്താനും അയര്‍ലാന്റിനും ഐ.സി.സി ടെസ്റ്റ് പദവി നല്‍കി

അസോസിയേറ്റ് എന്ന നിലയില്‍ നിന്നും പൂര്‍ണ അംഗങ്ങളാക്കി തങ്ങളെ ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് അഫ്ഗാന്‍, അയര്‍ലാന്റ് ക്രിക്കറ്റ് ബോര്‍ഡുകള്‍ ഐ.സി.സിക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. പരിമിത ഓവര്‍ ക്രിക്കറ്റിലെ മികവ് തെളിയിക്കുന്ന കണക്കുകളും ഇതോടൊപ്പമുണ്ടായിരുന്നു

മംഗളം മാപ്പുപറഞ്ഞു; മന്ത്രിയെ കുടുക്കിയത് വീട്ടമ്മയല്ല, ജേണലിസ്റ്റ് തന്നെ

തങ്ങളുടെ ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയെ ഉപയോഗിച്ച് മന്ത്രിയെ കെണിയില്‍ വീഴ്ത്തുകയായിരുന്നു സ്റ്റിംഗ് ഓപറേഷന്‍ ആണിതെന്നും മംഗളം സി.ഇ.ഒ അജിത് കുമാര്‍ ചാനലിലൂടെ സമ്മതിച്ചു.

OFFBEAT