ഇനിയാരും പട്ടിണി കിടക്കരുത്; യു.എ.ഇയില്‍ ഭക്ഷ്യബാങ്കിന് തുടക്കം-ആദ്യ ശാഖ ദുബൈയില്‍ (വീഡിയോ)

ഹോട്ടലുകളും സൂപ്പര്‍മാര്‍ക്കറ്റുകളും ബാങ്കിലേക്ക് ഭക്ഷണം നല്‍കുന്നുണ്ട്. ചെറിയ വേതനം ലഭിക്കുന്ന തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും ബാങ്ക് ഉപയോഗിക്കാം. ജീവകാരുണ്യ സംഘടകളും ഭക്ഷണം ശേഖരിച്ച് ആവശ്യക്കാരിലെത്തിക്കും.

Gulf

ആ ചിത്രങ്ങള്‍ കണ്ട് മനംനൊന്തു; സിറിയയില്‍ മിസൈല്‍ വര്‍ഷിക്കാന്‍ ട്രംപിനെ പ്രേരിപ്പിച്ചത് മകള്‍ ഇവാന്‍ക

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ, സിറിയന്‍ വിഷയത്തില്‍ പ്രശ്‌നത്തില്‍ ഇടപെടില്ലെന്ന നിലപാടായിരുന്നു ട്രംപ് സ്വീകരിച്ചിരുന്നത്. ബഷാറുല്‍ അസദിനെ സംരക്ഷിക്കുന്ന റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദ്മിര്‍ പുടിനുമായി ട്രംപ് നല്ല ബന്ധം പുലര്‍ത്തുകയും ചെയ്യുന്നു.

യാത്രക്കാരിയുടെ 'അക്രമം' സഹിച്ച ഡ്രൈവര്‍ക്ക് ഊബറിന്റെ സമ്മാനം

ഐഫോണ്‍ ചാര്‍ജര്‍ തന്റെ കൈവശം ഇല്ല എന്ന് ഡ്രൈവര്‍ അറിയിച്ചപ്പോഴാണ് യാത്രക്കാരിയായ വനിത അധിക്ഷേപ വാക്കുകളും ഭീഷണിയും ഉപയോഗിച്ചത്. സ്വന്തം മുഖത്ത് പരിക്കേല്‍പ്പിച്ച ശേഷം തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്ന് പരാതി നല്‍കുമെന്നും കറുത്ത വര്‍ഗക്കാരനായ ഡ്രൈവറെ ഡൊണാള്‍ഡ് ട്രംപ് അമേരിക്കയില്‍ നിന്ന് പുറത്താക്കുമെന്ന് വനിത പറയുന്നു.

New Laws

Asia

സൽമാൻ രാജാവിനെ വധിക്കാൻ ലക്ഷ്യമിട്ട യമനികൾ അറസ്റ്റിൽ

മലേഷ്യൻ സന്ദർശനത്തിനിടെ സൗദി ഭരണാധികാരി സൽമാൻ രാജാവിനെ വധിക്കാൻ ലക്ഷ്യമിട്ട നാലു യമനികളെ അറസ്റ്റ് ചെയ്തു. മലേഷ്യൻ പൊലീസാണ് ഇവരെ പിടികൂടിയത്. ഔദ്യോഗിക സന്ദർശനത്തിന് മലേഷ്യയിലെത്തിയ രാജാവിനെ വധിക്കാൻ ഇവർ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നതായി പൊലീസ് അറിയിച്ചു.

നെതന്യാഹു ഹിറ്റ്‌ലർ: സിഡ്‌നിയിൽ പടുകൂറ്റൻ റാലി

ഓസ്‌ട്രേലിയ സന്ദർശിക്കുന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ തലസ്ഥാനമായ സിഡ്‌നിയിൽ പടുകൂറ്റൻ പ്രതിഷേധ റാലി. ഫലസ്തീനെ പിന്തുണക്കുന്ന മനുഷ്യാവകാശ പ്രവർത്തകർ അണിനിരന്ന റാലിയിൽ നെതന്യാഹുവിനെ ഹിറ്റ്‌ലറിനോട് ഉപമിച്ച് പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴങ്ങി. സിഡ്‌നിയുടെ തെരുവുകളിൽ നൂറുകണക്കിന് പ്രക്ഷോഭകർ നിറഞ്ഞു.