Religion

ചൈനയില്‍ മുസ്ലിം പേരുകള്‍ക്ക് നിരോധനം; ആനുകൂല്യം ലഭിക്കണമെങ്കില്‍ പേരു മാറ്റേണ്ടി വരും

മതതീവ്രവാദത്തിനും ഭീകരതക്കുമെതിരായ പോരാട്ടം എന്ന പേരില്‍ ഉയിഗൂര്‍ മുസ്ലിംകള്‍ക്കു നേരെ നടക്കുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനത്തിന്റെ തുടര്‍ച്ചയാണ് ഇതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് അഭിപ്രായപ്പെട്ടു.

കുരിശിന് 50 വര്‍ഷത്തെ പാരമ്പര്യം; പൊളിക്കാന്‍ നോക്കിയത് ആര്‍.എസ്.എസും ബി.ജെ.പിയും: എം.എം മണി

ഈ കുരിശിനെപ്പറ്റി പരാതിപ്പെട്ടതും വിമര്‍ശനമുന്നയിച്ചതും ബി.ജെ.പിയും ആര്‍.എസ്.എസ്സുമാണെന്നും ആദ്യം വാര്‍ത്ത വന്നത് ജന്മഭൂമിയിലാണെന്നും മണി പറഞ്ഞു. മുമ്പ് സബ്കളക്ടര്‍ തഹസില്‍ദാരെ വിട്ട് പൊളിപ്പിക്കാന്‍ നോക്കിയെങ്കിലും നാട്ടുകാര്‍ തടഞ്ഞു. ഇപ്പോള്‍ വിവാദമായ പൊലിക്കലിനു പിന്നിലും ആര്‍.എസ്.എസ് ഉണ്ടെന്നു തന്നെയാണ് കരുതുന്നത് - മണി പറഞ്ഞു.

തല മൊട്ടയടിച്ച് സോനു നിഗം: 'മൗലവി, ആ 10 ലക്ഷം തരൂ...'

താന്‍ ഏതെങ്കിലും മതത്തെ കുറിച്ചല്ല പറഞ്ഞതെന്നും ഒരു സാമൂഹ്യ പ്രശ്‌നം ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു സോനുവിന്റെ ന്യായീകരണം. കോണ്‍ഗ്രസ് നേതാവ് അഹ്മദ് പട്ടേല്‍ അടക്കമുള്ളവര്‍ സോനുവിന് പിന്തുണയുമായി വന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഇന്ദ്രാണി മിശ്രയെപ്പോലുള്ളവര്‍ എതിര്‍പ്പുമായി രംഗത്തുവന്നു. മതങ്ങള്‍ തമ്മിലുള്ള സൗഹൃദം തകര്‍ക്കുന്നതാണ് സോനുവിന്റെ നിലപാട് എന്ന് വിമര്‍ശിക്കപ്പെട്ടു.

നാണക്കേടിന്റെ റെക്കോര്‍ഡ്: മതവിദ്വേഷത്തില്‍ ഇന്ത്യക്ക് നാലാം റാങ്ക്

അമേരിക്ക ആസ്ഥാമായി പ്രവര്‍ത്തിക്കുന്ന പ്യൂ റിസര്‍ച്ച് 18 ഉറവിടങ്ങളെ ആധാരമാക്കിയാണ് വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. 2009 മുതലാണ് വര്‍ഷം തോറും ആഗോള മതനിയന്ത്രണ റിപ്പോര്‍ട്ട് പുറത്തിറക്കി തുടങ്ങിയത്.

"രാമക്ഷേത്രത്തിന് വേണ്ടി കൊല്ലാനും മരിക്കാനും തയ്യാർ"; വർഗീയ വിഷം ചീറ്റി ബി.ജെ.പി എം എൽ എ വീണ്ടും

രാമക്ഷേത്ര നിര്‍മാണത്തെ എതിര്‍ക്കുന്നവരുടെ തലവെട്ടുമെന്ന ഭീഷണി മുഴക്കിയ ബി.ജെ.പി എം.എല്‍.എ. വിവാദ പ്രസ്താവനയുമായി വീണ്ടും രംഗത്ത്. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനായി മരിക്കാനും കൊല്ലാനും തയ്യാറാണെന്നാണ് ഹൈദരാബാദിലെ ഗോഷമഹല്‍ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായ രാജ സിങ് ഇപ്പോൾ പറയുന്നത്.

ഈജിപ്തില്‍ ക്രിസ്ത്യന്‍ ദേവാലയത്തില്‍ സ്‌ഫോടനം; 20 മരണം

13 പേര്‍ മരിച്ചുവെന്നും 42 പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് ഔദ്യോഗിക സ്ഥിരീകരണം. എന്നാല്‍, മരണസംഖ്യ 20 കവിഞ്ഞതായി ഈജിപ്തിലെ മാധ്യമപ്രവര്‍ത്തകര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കുന്നു.