പ്ലെയർ ഓഫ് ദി സീരീസ്; അവാർഡ് വാങ്ങുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായി ധോണി 

37 വയസ്സും 195 ദിവസങ്ങളുമാണ് അവാർഡ് വാങ്ങുമ്പോൾ ധോണി പിന്നിട്ടത്.  1987 ൽ ശ്രീലങ്കയ്‌ക്കെതിരെ പ്ലെയർ ഓഫ് ദി സീരീസ് ആയ സുനിൽ  ഗാവസ്‌കറിന്റെ പ്രായമാണ് ധോണി മറി കടന്നത്

യുവേഫ നാഷന്‍സ് ലീഗ്: സ്വിറ്റ്‌സര്‍ലാന്റ്, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍ സെമിയില്‍

ലണ്ടന്‍: ലോകകപ്പിലെ തോല്‍വിക്ക് ക്രൊയേഷ്യയോട് സ്വന്തം മണ്ണില്‍ പകരം ചോദിച്ച് ഇംഗ്ലണ്ടും ഇറ്റലിയെ അവരുടെ തട്ടകത്തില്‍ സമനിലയില്‍ തളച്ച് പോര്‍ച്ചുഗലും യുവേഫ നേഷന്‍സ് ലീഗ് സെമിഫൈനലില്‍. ഗ്രൂപ്പ് നാലില്‍ മത്സരം തുടങ്ങുംമുമ്പ് അവസാന സ്ഥാനക്കാരായിരുന്ന ഇംഗ്ലണ്ട് ഒരു ഗോളിനു പിന്നില്‍നിന്ന ശേഷമാണ് അവസാന കാല്‍ മണിക്കൂറില്‍ രണ്ട് ഗോളടിച്ച് ജയം പിടിച്ചെടുത്തത്. ഗ്രൂപ്പ് മൂന്നില്‍ മുന്നേറണമെങ്കില്‍ സ്വന്തം തട്ടകത്തില്‍ ജയം അനിവാര്യമായിരുന്ന ഇറ്റലിക്ക് കരുത്തരായ പോര്‍ച്ചുഗലിനെതിരെ ഗോളടിക്കാനായില്ല. ഗ്രൂപ്പ് ഒന്നിലെ നിര്‍ണായക മത്സരത്തില്‍ ഇന്ന് ജര്‍മനിയെ അവരുടെ തട്ടകത്തില്‍ നേരിടുന്ന നെതര്‍ലാന്റ്‌സിന് സെമിയിലെത്തണമെങ്കില്‍ ജയിച്ചേ തീരൂ.

Football

ചാമ്പ്യന്‍സ് ലീഗ്: വെംബ്ലിയില്‍ ടോട്ടനത്തെ മുട്ടുകുത്തിച്ച് യുവെ; തോറ്റിട്ടും സിറ്റി ക്വാര്‍ട്ടറില്‍

ആദ്യ പകുതിയില്‍ ഹ്യൂങ് മിന്‍ സോനിന്റെ ഗോളില്‍ മുന്നിലെത്തിയ ശേഷമായിരുന്നു വെംബ്ലിയില്‍ ടോട്ടനത്തിന്റെ അപ്രതീക്ഷിത തോല്‍വി. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ടോട്ടനത്തിന് നിരവധി മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. യുവെയുടെ വെറ്ററന്‍ ഗോള്‍കീപ്പര്‍ ഗ്യാന്‍ലുയ്ജി ബുഫണിന്റെ മികച്ച പ്രകടനവും നിര്‍ണായകമായി.