യുസി ബ്രൗസര്‍ ചതിക്കും

യുസി ബ്രൗസര്‍ സുരക്ഷിതമല്ലെന്നും രാജ്യത്തെ കോടിക്കണക്കിന് മൊബൈല്‍ ഉപഭോക്താക്കളുടെ ഡാറ്റകള്‍ ചൈനീസ് കമ്പനി ചോര്‍ത്തുന്നുണ്ടെന്നുമാണ് പുതിയ റിപ്പോര്‍ട്ട്.

ആന്‍ഡ്രോയിഡ് എട്ടാം പതിപ്പ് ഓറിയോ എത്തി

ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ എട്ടാമത്തെ പതിപ്പായ ആന്‍ഡ്രോയിഡ് ഓറിയോ ഗൂഗിള്‍ പുറത്തിറക്കി. ഇന്ത്യന്‍ സമയം രാത്രി 12 ഓടെ ന്യൂയോര്‍ക്കിലായിരുന്നു ഓറിയോ ഓപറേറ്റിങ് സിസ്റ്റത്തിന്റെ ലോഞ്ചിങ്.

ജിയോയുമായി മത്സരിക്കാന്‍ 2500 രൂപയ്ക്ക് സ്മാര്‍ട്ട്‌ഫോണുമായി എയര്‍ടെല്‍

റിലയന്‍സ് ജിയോയുമായി മത്സരിക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാവായ ഭാരതി എയര്‍ടെല്‍ ദീപാവലിയോടനുന്ധിച്ച് 2,500 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കുന്നു.

ജിയോ ഫോണ്‍ പ്രീ-രജിസ്റ്റര്‍ ചെയ്യാനുള്ള എളുപ്പ വഴികള്‍

സെപ്റ്റംബറില്‍ വിപണിയിലെത്തുന്ന റിലയന്‍സ് ജിയോ ഫോണ്‍ ആഗസ്റ്റ് 24 മുതല്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാനാകും. ബുക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ അറിയുവാനുള്ള സൗകര്യങ്ങളും ജിയോ ഒരുക്കിയിട്ടുണ്ട്.

Review

ലോകത്തെ ഏറ്റവും മികച്ച സ്മാര്‍ട്ട് ഫോണ്‍; സാംസംഗ് എസ് 8നെപ്പറ്റി അറിയേണ്ടതെല്ലാം

മാര്‍ക്കറ്റില്‍ നിന്ന് പൂര്‍ണമായി പിന്‍വലിക്കേണ്ടി വന്ന നോട്ട് 7-നു ശേഷം കൂടുതല്‍ ഗവേഷണത്തോടെയും കരുതലോടെയും തയാറാക്കിയ എസ് 8, ഭൂമിയില്‍ ലഭ്യമായവയില്‍ വെച്ച് ഏറ്റവും മികച്ച ഫോണ്‍ എന്ന വിശേഷണത്തോടെയാണ് എത്തിയിരിക്കുന്നത്.

ഇന്റര്‍നെറ്റിലുമുണ്ട് കായംകുളം കൊച്ചുണ്ണിമാര്‍; കള്ളത്തരങ്ങളിലൂടെ നെറ്റ് ഉപയോക്താക്കള്‍ക്ക് ഗുണം ചെയ്യുന്ന പൈറസിയെക്കുറിച്ച്

കമ്പ്യൂട്ടറും ഇന്റര്‍നെറ്റും വന്നതിനു ശേഷം അര്‍ത്ഥമാറ്റം സംഭവിച്ച വാക്കുകളെപ്പറ്റി ആലോചിക്കുന്നത് രസകരമാണ്. വിന്‍ഡോസ് (ജനാലകള്‍), മൗസ് (എലി), കീബോര്‍ഡ് (ഹാര്‍മോണിയം), ഡെസ്‌ക്ടോപ്പ് (മേശപ്പുറം), സ്ട്രീം (ഒഴുക്ക്), ട്വിറ്റര്‍ (കിളിയൊച്ച), റീലോഡ് (വീണ്ടും നിറക്കല്‍), പ്രോപ്പര്‍ട്ടീസ് (വസ്തുവകകള്‍), പേസ്റ്റ് (കുഴമ്പ്), റിസല്യൂഷന്‍ (ദൃഢനിശ്ചയം), ടൊറന്റ് (ജലപ്രവാഹം), ട്രോള്‍ (ചൂണ്ടയിടല്‍)... എന്നിങ്ങനെ ശരീരവും ആത്മാവും വെവ്വേറെയായ എത്രയധികം വാക്കുകള്‍. ചില വാക്കുകള്‍ മുമ്പെന്തിന് ഉപയോഗിച്ചിരുന്നു എന്നു തന്നെ മറന്നിരിക്കുന്നു; മറ്റു ചിലതാവട്ടെ യഥാര്‍ത്ഥ ജീവിതത്തിലും ഇ-ജീവിതത്തിലും ഒരു ആശയക്കുഴപ്പവും വരാതെ അര്‍ത്ഥങ്ങള്‍ മാറ്റിമാറ്റി സമര്‍ത്ഥമായി നാം ഉപയോഗിക്കുകയും ചെയ്യുന്നു.

Science

Mobile

നോക്കിയ 3310 ഇന്ത്യയില്‍ വിതരണത്തിനെത്തുന്നു; വില 3310 രൂപ

2000-2005 കാലയളവില്‍ നോക്കിയയുടെ ജനപ്രിയ മോഡലുകളിലൊന്നായിരുന്നു 3310. മൊബൈല്‍ നെറ്റ്‌വര്‍ക്കുകളുടെ ശൈശവ കാലമായിരുന്ന ആ കാലയളവില്‍ 12.6 കോടി 3310 ഫോണുകള്‍ നോക്കിയ വിറ്റഴിച്ചിരുന്നു.

ചൈനീസ് കമ്പനികൾക്കെതിരെ സർക്കാർ സഹായം അഭ്യർത്ഥിച്ച് ഇന്ത്യൻ മൊബൈൽ നിർമാതാക്കൾ

ചൈനീസ് കമ്പനികൾക്ക് മുന്നിൽ പിടിച്ച് നിൽക്കാനാകാതെ ഇന്ത്യൻ മൊബൈൽ നിർമാതാക്കൾ പ്രതിഷേധവുമായി രംഗത്ത് വരുന്നു. മൈക്രോമാക്സ്, ഇന്റെക്‌സ്‌ തുടങ്ങിയ ഇന്ത്യൻ കമ്പനികൾ വേര് പിടിച്ചു വരുമ്പോഴായിരുന്നു ലെനോവോ, ഓപ്പോ, ഷോമി തുടങ്ങിയ ചൈനീസ് കമ്പനികൾ ഇന്ത്യൻ മാർക്കറ്റിൽ വാൻ വളർച്ച കൈവരിച്ചത്.