യാത്രാ വിമാനം മഞ്ഞില്‍ തകര്‍ന്നുവീണ് 71 മരണം

ദൊമെദോവോ വിമാനത്താവളത്തില്‍ിന്ന് ഓര്‍സ്‌കിലേക്ക് പുറപ്പെട്ട വിമാനത്തില്‍ കുട്ടികളടക്കം 65 യാത്രക്കാരും ആറ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ടേക്ക് ഓഫ് ചെയ്ത് മിനുട്ടുകള്‍ക്കകം വിമാനവുമായുള്ള ബന്ധം എയര്‍ ട്രാഫിക് കണ്‍ട്രോൡന് നഷ്ടമാവുകയായിരുന്നു. ഇതേത്തുടര്‍ന്ന് സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ ഗ്രാമപ്രദേശത്തെ മഞ്ഞില്‍ പുതഞ്ഞ സ്ഥലത്ത് വിമാനം തകര്‍ന്നു കിടക്കുന്നത് കണ്ടെത്തുകയായിരുന്നു. കനത്ത മഞ്ഞായതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കാല്‍നടയായി മാത്രമേ അപകട സ്ഥലത്ത് എത്താന്‍ കഴിഞ്ഞുള്ളൂ.

ആകാശത്ത് വന്‍ സുരക്ഷാ വീഴ്ച; യാത്രക്കിടെ പൈലറ്റുമാര്‍ കോക്ക്പിറ്റ് വിട്ടിറങ്ങിയത് ആശങ്കക്കിടയാക്കി

224 യാത്രക്കാരും 14 ജീവനക്കാരുമായി പുറപ്പെട്ട വിമാനം ആകാശത്തായിരിക്കെയാണ് നാടകീയമായ സംഭവങ്ങളുണ്ടായത്. പൈലറ്റ് തന്റെ മുഖത്തടിച്ചുവെന്നാരോപിച്ച് വനിതാ പൈലറ്റ് കരഞ്ഞു കൊണ്ട് കോക്ക്പിറ്റില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

ഒരു മുറിക്ക് ഒരു ലക്ഷം! പുതുവത്സരത്തില്‍ കുതിച്ചു കയറി ഗോവയിലെ ഹോട്ടല്‍ വാടക

മുന്‍ കാലത്തേതില്‍ നിന്നു ഭിന്നമായി നാലിരട്ടി തുകയാണ് പുതുവത്സര വേളയില്‍ ഹോട്ടലുകള്‍ ഈടാക്കിക്കൊണ്ടിരിക്കുന്നത്.

ബൈക്കില്‍ ഒരു കശ്മീര്‍ ട്രിപ്പ് അടിക്കുന്നോ? അറിയേണ്ട 10 കാര്യങ്ങള്‍

മലപ്പുറത്തു നിന്ന് ഹോണ്ട ഡിയോ സ്‌കൂട്ടറില്‍ കശ്മീരിലെ ലഡാക്ക് വരെ പോയി തിരിച്ചു വന്ന 18-കാരന്‍ നബീല്‍ ലാലു സോഷ്യല്‍ മീഡിയയിലെ താരമാണിപ്പോള്‍. ഈ ചെറുപ്രായത്തില്‍ തന്നെ നബീലിന് യാത്രയോട് തോന്നിയ പ്രണയവും ലക്ഷ്യബോധത്തോടെയുള്ള സാഹസികതയും വര്‍ഷങ്ങളുടെ യാത്രാ പാരമ്പര്യമുള്ളവരെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ, ഹോണ്ട കമ്പനി അടക്കം നിരവധി പേര്‍ നബീലിന്റെ ഉദ്യമത്തിന് അനുമോദനവുമായി രംഗത്തു വന്നിട്ടുണ്ട്.

Travelougue