Trending Now

അണ്ടര്‍ 17 ലോകകപ്പ്: കൊച്ചി സ്റ്റേഡിയത്തിന്റെ മെല്ലെപ്പോക്കില്‍ കേന്ദ്രമന്ത്രിക്ക് അതൃപ്തി

വിവിധ ജോലികളുടെ പുരോഗതിയില്‍ താന്‍ നിരാശനാണെങ്കിലും മെയ് 15-നു മുമ്പ് എല്ലാം ശരിയാകുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയതായി മന്ത്രി പറഞ്ഞു. 'മെയ് 15-നു ശേഷം ഞാന്‍ ഇവിടെ ഫുട്‌ബോള്‍ കളിക്കുമെന്ന് ഞാന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് റെഡിയായിരിക്കുക.' മന്ത്രി പറഞ്ഞു.

നാട്ടുകാര്‍ ഒത്തുകളിച്ചാല്‍ പിടിവീഴും; ഐസ്വാളിന്റെ കിരീട പോരാട്ടം നിരീക്ഷിക്കാന്‍ എ.ഐ.എഫ്.എഫ്

നോര്‍ത്ത് ഈസ്റ്റില്‍ നിന്നുള്ള ടീമുകള്‍ തമ്മിലുള്ള മത്സരത്തില്‍, ഐസ്വാളിനെ ജേതാക്കളാക്കാന്‍ ഒത്തുകളി നടന്നേക്കുമെന്ന സൂചനയെ തുടര്‍ന്ന് ഇന്റഗ്രിറ്റി ഓഫീസര്‍ ജാവേദ് സിറാജിനെ എ.ഐ.എഫ്.എഫ് ഷില്ലോങിലേക്ക് അയക്കും.

ചെക്ക് റിപ്പബ്ലിക് സ്‌ട്രൈക്കര്‍ ഫ്രാന്റിസെക് റെയ്‌തോറല്‍ തൂങ്ങിമരിച്ചു

അറ്റാക്കിങ് മിഡ്ഫീല്‍ഡറായും സ്‌ട്രൈക്കറായും കളിക്കുന്ന റയ്‌തോറലിന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് സഹകളിക്കാര്‍ പറഞ്ഞു. ചെക്ക് ക്ലബ്ബ് വിക്ടോറിയ പ്ലാസനില്‍ ഏഴ് വര്‍ഷം കളിച്ച ശേഷമാണ് 2015 ഓഗസ്റ്റില്‍ താരം തുര്‍ക്കിയിലേക്ക് ചേക്കേറിയത്.

മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തിയെന്ന് ആരും മനപ്പായസമുണ്ണണ്ട: മുഖ്യമന്ത്രി

മൂന്നാറില്‍ സര്‍ക്കാര്‍ കര്‍ക്കശ നടപടിയിലേക്ക് നീങ്ങും. കുടിയേറ്റം ഒഴിപ്പിക്കുന്നതു സംബന്ധിച്ച് നാടിന്റെ താല്‍പര്യം സംരക്ഷിക്കുന്ന വ്യക്തികളും സംഘടനകളുമായി ചര്‍ച്ച ചെയ്ത് ധാരണയിലെത്തും. അത്തരം കാര്യങ്ങളില്‍ സമാവയമുണ്ടാക്കണം. അനധികൃത കയ്യേറ്റം ഫലപ്രദമായി തടയും. ഇനിയാര്‍ക്കും കയ്യേറാന്‍ തോന്നാത്ത രീതിയിലായിരിക്കും സര്‍ക്കാര്‍ നടപടി. - മുഖ്യമന്ത്രി പറഞ്ഞു.

കശ്മീരില്‍ പി.ഡി.പി നേതാവ് ഗനി വക്കീലിനെ തീവ്രവാദികള്‍ വെടിവെച്ചു കൊന്നു

സൈന്യവും ജനങ്ങളും തമ്മിലുള്ള അസ്വാരസ്യം നിലനില്‍ക്കുന്ന ജമ്മു കശ്മീരിലെ സ്ഥിതി ശാന്തമാക്കുന്നതിനായി മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെയും കണ്ടതിനു പിന്നാലെയായിരുന്നു ഗനി വക്കീല്‍ എന്നറിയപ്പെടുന്ന അബ്ദുല്‍ ഗനി ദര്‍റിനു നേരെയുള്ള ആക്രമണം. എക്‌സ് കാറ്റഗറി സുരക്ഷയുള്ള ഗനി ജീപ്പില്‍ സഞ്ചരിക്കവെയാണ് തീവ്രവാദികള്‍ വെടിയുതിര്‍ത്തത്.

ആരാധന വേണ്ട; തന്റെ പേരിലുള്ള ഫേക്ക് പേജിനെയും കുടിയൊഴിപ്പിച്ച് ശ്രീറാം വെങ്കിട്ടരാമന്‍

തന്റെ പേരില്‍, തന്റെ അറിവോടെയല്ലാതെ ആരംഭിച്ച ഫാന്‍ പേജ് നീക്കം ചെയ്യാനാവശ്യപ്പെട്ട് ശ്രീറാം തന്നെ രംഗത്തെത്തി. സുഹൃത്തുക്കളടക്കം പലരും തെറ്റിദ്ധരിക്കാനിടയായ പേജ് താന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും പേജിന്റെ പേര് മാറ്റാന്‍ അഡ്മിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.