ആദിവാസി യുവാവിന്റെ കൊല; കലിപ്പടങ്ങാതെ സോഷ്യല്‍ മീഡിയ, സെല്‍ഫിയെടുത്ത യുവാവിനെ തിരിച്ചറിഞ്ഞു

പാലക്കാട് അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവ് മധുവിനെ (27) ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ വന്‍ പ്രതികരണവുമായി സോഷ്യല്‍ മീഡിയ. നിസ്സഹായനായ യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ചു കൊന്നത് ഓരോ കേരളീയനും നാണക്കേടാണെന്നും സംഭവത്തിലെ പ്രതികളെ എത്രയും വേഗം പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നും ആവശ്യമുയരുന്നു. മധുവിനെ മര്‍ദിക്കുന്നതിനിടെ സെല്‍ഫിയെടുത്ത യുവാവിനെ സോഷ്യല്‍ മീഡിയ തിരിച്ചറിയുകയും ചെയ്തിരിക്കുന്നു.

ചരിത്രജയം; ഏകദിന പരമ്പര ഇന്ത്യക്ക്

പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 73 റണ്‍സിന്റെ ആവേശോജ്വല ജയം നേടിയ സന്ദര്‍ശകര്‍ ആറു മത്സര പരമ്പരയില്‍ 4-1ന് മുന്നിലെത്തി. ഇന്ത്യ ഉയര്‍ത്തിയ 274 റണ്‍സ് പിന്തുടര്‍ന്ന ആഫ്രിക്കക്കാര്‍ 201ല്‍ പുറത്താവുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ഇന്ത്യയുടെ ആദ്യ ഏകദിന പരമ്പര ജയമാണിത്. 275 വിജയലക്ഷ്യവുമായിറങ്ങിയ ദക്ഷിണാഫ്രിക്ക നാലാം വിക്കറ്റില്‍ ഹാഷിം അംലയും(71) ഡേവിഡ് മില്ലറും(36) പതിയെ ജയത്തിലേക്കെന്ന് തോന്നിച്ച ശേഷം കീഴടങ്ങുകയായിരുന്നു. അവസാന നിമിഷം ക്ലാസന്‍(38) നടത്തിയ വെടിക്കെട്ട് പാഴായി. അംല ഹര്‍ദിക് പാണ്ഡ്യയുടെ ത്രോയില്‍ റണ്‍ഔട്ടായതാണ് മത്സരത്തില്‍ വഴിത്തിരിവായത്. കുല്‍ദീപ് യാദവ് നാലു വിക്കറ്റ് വീഴ്ത്തി. നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ് തുടങ്ങിയ ഇന്ത്യ ഓപണര്‍ രോഹിത് ശര്‍മയുടെ സെഞ്ച്വറി(115) മികവിലാണ് 274/7 എന്ന ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. കോഹ്ലി(36), ധവാന്‍(34), ശ്രേയസ് അയ്യര്‍(30) എന്നിവര്‍ ഉറച്ച പിന്തുണ നല്‍കി.

ഇവര്‍ ബാങ്ക് മാനേജര്‍മാരായിരുന്നോ? ലഞ്ചിനായി കളിനിര്‍ത്തിയ അംപയര്‍മാരെ ട്രോളി സോഷ്യല്‍ മീഡിയ

ഭക്ഷണത്തിനായി പിരിയവെ ക്രീസിലുണ്ടായിരുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലി തീരുമാനത്തിലെ അത്ഭുതം പ്രകടിപ്പിക്കുന്നത് കാണാമായിരുന്നു.

ഐക്യു ടെസ്റ്റില്‍ ഐന്‍സ്റ്റീനെയും സ്റ്റീഫന്‍ ഹോക്കിങിനെയും പിന്തള്ളി പത്തുവയസ്സുകാരനായ ഇന്ത്യന്‍ ബാലന്‍

മെന്‍സയിലെ ഹൈ ഐക്യു സൊസൈറ്റി സംഘടിപ്പിക്കുന്ന ടെസ്റ്റില്‍ 162 മാര്‍ക്കും നേടിയാണ് മെഹുല്‍ ശ്രദ്ധേയനായത്.

ശശി തരൂരിനെ 'ശല്യം ചെയ്യാന്‍' ഏല്‍പ്പിക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ റിപ്പബ്ലിക് ടി.വി വിട്ടു

രാജിക്കാര്യം അറിയിച്ച് തന്നെ വന്നു കണ്ട ദീപുവിനെ ശശി തരൂര്‍ സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദിച്ചു.

കുട്ടിന്യോ ബാര്‍സയിലേക്കു തന്നെ; വിവാദമായി 'നൈക്കി'യുടെ വെളിപ്പെടുത്തല്‍

ഔദ്യോഗിക വെബ്‌സൈറ്റില്‍ ബാര്‍സലോണയുടെ ജഴ്‌സി വില്‍ക്കുന്ന വിഭാഗത്തിലാണ് 'ഫിലിപ്പ് കുട്ടിന്യോ ക്യാംപ് നൗവിന് വെളിച്ചമേകാന്‍ തയാറായിരിക്കുന്നു' എന്ന് നൈക്കി പ്രസിദ്ധീകരിച്ചത്.

Social Media

Troll

Blog Posts

Satire