'ഞാന്‍ വിശുദ്ധ ഫാത്തിമ എന്ന പേരില്‍ സിനിമ ചെയ്യും; അത് ചോദിക്കാന്‍ നിങ്ങളാരാണ്' - ഇന്ത്യാ ടുഡേ വേദിയില്‍ പൊട്ടിത്തെറിച്ച് പ്രകാശ് രാജ്

മലയാളി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്റെ 'എസ് ദുര്‍ഗ' (ശക്തി ദുര്‍ഗ) സിനിമക്കെതിരെ ഹിന്ദുത്വ ശക്തികള്‍ നടത്തിയ ആക്രമണങ്ങളെ പറ്റിയുള്ള ചര്‍ച്ചക്കിടെയാണ് പ്രകാശ് രാജ് പ്രധാനമന്ത്രിക്കും ബി.ജെ.പി നേതാക്കള്‍ക്കുമെതിരെ ആഞ്ഞടിച്ചത്. സെക്‌സി ദുര്‍ഗ എന്ന സിനിമ ഹിന്ദു വിരുദ്ധമാണെന്നു പറയുന്നതില്‍ യുക്തിയില്ലെന്നു വ്യക്തമാക്കിയ പ്രകാശ് രാജ് എന്തു കൊണ്ട് സെക്‌സി ഫാത്തിമ, സെക്‌സി മേരി തുടങ്ങിയ പേരുകളില്‍ സിനിമ ഉണ്ടാകുന്നില്ലെന്ന അവതാരകന്‍ രാഹുല്‍ കന്‍വലിന്റെ ചോദ്യത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

കളിക്കാരനു നേരെ റഫറിയുടെ ഫൗള്‍ പ്രയോഗം; നടപടിയുമായി ഫ്രഞ്ച് ലീഗ്

ലീഗ് വണ്ണില്‍ പി.എസ്.ജിയും നാന്റെസും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിനിടെയാണ് മത്സരം നിയന്ത്രിച്ചി റഫറി ടോണി ഷാപ്രണ്‍ നാന്റസ് ഡിഫന്റര്‍ ഡീഗോ കാര്‍ലോസിനെ കാല്‍വെച്ചു വീഴ്ത്താന്‍ ശ്രമിച്ചത്. എതിര്‍ ഹാഫിലേക്ക് ഓടുന്നതിനിടെ മുന്നിലുണ്ടായിരുന്ന തന്നെ കാര്‍ലോസ് തള്ളിയിട്ടതിനു 'പ്രതികാര'മായിട്ടായിരുന്നു ഷാപ്രന്റെ നടപടി.

'കൊച്ചി പഴയ കൊച്ചിയല്ല...' മലയാള സിനിമയിലെ 'സുഡാനി' നായകന്റെ തകര്‍പ്പന്‍ ഡബ്‌സ്മാഷ്

ചിത്രീകരണത്തിന്റെ ഭാഗമായി കോഴിക്കോട്ടുണ്ടായിരുന്ന റോബിന്‍സന്‍ കേരളവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞുവെന്ന് താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ കണ്ടാലറിയാം. 'പ്വൊളി', 'കട്ട വെയ്റ്റിംഗ്' തുടങ്ങിയ വാക്കുകള്‍ പോസ്റ്റുകളില്‍ താരം ഉപയോഗിച്ചു കഴിഞ്ഞു.

ഒഫീഷ്യല്‍ വീഡിയോയില്‍ അയ്യപ്പ ഭക്തി ഗാനം; മലയാളികളെ കയ്യിലെടുത്ത് ബാര്‍സലോണ

ബാര്‍സയുടെ ഒഫീഷ്യല്‍ വീഡിയോയില്‍ അയ്യപ്പ ഭക്തി ഗാനം എങ്ങനെ ഇടംപിടിച്ചു എന്ന കാര്യം വ്യക്തമല്ല. ഏതായാലും ഇക്കാര്യം ആരാധകരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വല്‍വെര്‍ദെ, ലൂയിസ് സുവാരസ്, പിക്വെ, പൗളിഞ്ഞോ തുടങ്ങിയവരാണ് വീഡിയോയില്‍ സൂപ്പര്‍ താരത്തിനൊപ്പമുള്ളത്.

റയലിന്റെ പ്രതിസന്ധിക്ക് കാരണം ഈ ബ്രസീലിയന്‍ താരമാണ്

2018-ല്‍ ടീമിന്റെ ആദ്യ ലീഗ് മത്സരത്തിലും മാര്‍സലോയുടെ പിഴവ് കണ്ടു. സെല്‍റ്റ വിഗോയ്ക്കു വേണ്ടി വാസ്സ് ആദ്യ ഗോള്‍ നേടുമ്പോള്‍ അവിടം പ്രതിരോധിക്കാന്‍ ചുമതലപ്പെട്ട ബ്രസീലിയന്‍ താരം ചിത്രത്തിലെങ്ങുമുണ്ടായിരുന്നില്ല. സ്വന്തം ഹാഫില്‍ നിന്ന് സര്‍വ സ്വതന്ത്രനായി ഓടിക്കയറിയാണ് വാസ് അനായാസം ഗോള്‍ നേടിയത്. റയലിന് വിലപ്പെട്ട രണ്ട് പോയിന്റ് നഷ്ടമാക്കിയ സെല്‍റ്റയുടെ സമനില ഗോളിലും പ്രതി മാര്‍സലോ തന്നെയായിരുന്നു.

അമേരിക്കക്ക് മുട്ടന്‍ പണി കൊടുത്ത് റഷ്യന്‍ കൊമേഡിയന്മാര്‍; നിക്കി ഹാലിയെ ഫോണ്‍ വിളിച്ച് പറ്റിക്കുന്ന വീഡിയോ വൈറല്‍

'ബിനോമോ' എന്ന പേരില്‍, ഇല്ലാത്ത ഒരു രാജ്യത്തെപ്പറ്റിയും കൊമേഡിയന്മാര്‍ ഹാലിയോട് സംസാരിച്ചു. ദക്ഷിണ ചൈനാ കടലില്‍ സ്ഥിതി ചെയ്യുന്ന ബിനോമോയെ അറിയുമോ എന്ന് ചോദിച്ചപ്പോള്‍ അറിയും എന്നായിരുന്നു ഹാലിയുടെ മറുപടി.