Web Desk
November 29, 2019, 01:41:00 pm
അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു. സാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ക്കാണ് ജ്ഞാനപീഠ സമിതി അദ്ദേഹത്തിന് പുരസ്‌കാരം സമര്‍പ്പിക്കുന്നത്. 11 ലക്ഷം രൂപയും സരസ്വതി ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം.
93 വയസ്സായ അക്കിത്തം 43 ഓളം കൃതികള്‍ രചിച്ചിട്ടുണ്ട്.
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, വെണ്ണക്കല്ലിന്റെ കഥ, ബലിദര്‍ശനം, പണ്ടത്തെ മേല്‍ശാന്തി, മനസ്സാക്ഷിയുടെ പൂക്കള്‍, നിമിഷ ക്ഷേത്രം, പഞ്ചവര്‍ണക്കിളി, അരങ്ങേറ്റം, മധുവിധു തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ കൃതികള്‍.
2017-ല്‍ അദ്ദേഹത്തെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.
ബലിദര്‍ശനത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1973-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച അദ്ദേഹത്തിന് 2012-ല്‍ വയലാര്‍ അവാര്‍ഡും 1974-ല്‍ ഓടക്കുഴല്‍ അവാര്‍ഡും 2008-ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
ജി ശങ്കരക്കുറുപ്പ്, തകഴി, എസ് കെ പൊറ്റക്കാട്, ഒഎന്‍വി കുറുപ്പ്, എംടി വാസുദേവന്‍ നായര്‍ എന്നിവരാണ് ഇതിന് മുമ്പ് പുരസ്‌കാരം നേടിയ മലയാളികള്‍.