
ഹൈദരാബാദ് ഏറ്റുമുട്ടല്‍ വധം; പോലീസ് ഒരുക്കിയ വ്യാജ ഏറ്റുമുട്ടല്‍ നാടകം: വി ടി ബല്‍റാം
വമ്പന്മാരെ രക്ഷപ്പെടുത്താനുള്ള നീക്കമാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു
റിയാദ്: സൗദി അറേബ്യയില്‍ വന്‍നിക്ഷേപമിറക്കാനുള്ള സന്നദ്ധതയുമായി യു.എസ് ഭീമന്മാരായ ആപ്പിളും ആമസോണും. ഇതുസംബന്ധിച്ച് സൗദിയുടെ വിദേശ നിക്ഷേപ അതോറ്റിയുമായി ആപ്പിള്‍ ചര്‍ച്ച നടത്തി. നിലവില്‍ മറ്റു കമ്പനികള്‍ വഴി തങ്ങളുടെ ഉത്പന്നങ്ങള്‍ ആപ്പിളും ആമസോണും വില്‍ക്കുന്നുണ്ട്.
സാമ്പത്തിക പരിഷ്‌കരണത്തിന്റെ ഭാഗമായി സൗദിയില്‍ നേരിട്ട് ചുവടുറപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ കമ്പനികള്‍ ആരംഭിച്ചത്. ആമസോണിന്റെ ക്ലൗഡ് കമ്പ്യൂട്ടിങ് ഡിവിഷനായ ആമസോണ്‍ വെബ് സര്‍വീസാണ് ഇപ്പോള്‍ സൗദിയില്‍ കണ്ണുവെച്ചിട്ടുള്ളത്.
.@Apple @amazon Going where the growth is > About 70% of the #SaudiArabia population is under 30 and frequently glued to #socialmedia. https://t.co/KXCclXpU1J via @Reuters
— Tiffani Bova (@Tiffani_Bova) December 29, 2017
ആപ്പിളിന് ഫെബ്രുവരി അവസാനത്തോടെ ലൈസന്‍സ് ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 2019ല്‍ ആദ്യ റീട്ടെയില്‍ ഷോപ്പ് തുറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ജനസംഖ്യയുടെ 70 ശതമനത്തോളം 30 വയസ്സില്‍ താഴെയുള്ള രാജ്യത്തെ വലിയ വിപണിയായാണ് ആപ്പിള്‍ കാണുന്നത്. നിലവില്‍ സാസംങിനു പിന്നില്‍ രണ്ടാം സ്ഥാനത്താണ് രാജ്യത്തെ സ്മാര്‍ട്‌ഫോണ്‍ വില്‍പ്പനയില്‍ ആപ്പിളുള്ളത്.
ആമസോണിന്റെ ചര്‍ച്ചകള്‍ ആദ്യഘട്ടത്തിലാണ്. നേരത്തെ, ദുബൈ ആസ്ഥാനമായ സൂഖ്.കോം ആമസോണ്‍ സ്വന്തമാക്കിയിരുന്നു. ഇതേക്കുറിച്ച് ഔദ്യോഗികമായി ഇരുകമ്പനികളും ഇതുവരെ പ്രതികരിച്ചിട്ടില്ല.