toggle menu

beta

toggle menu
  • NEWS
  • SPORTS
  • ENTERTAINMENT
  • TECH
  • NRI
  • CAMPUS
  • TRENDS
  • AUTO
  • BUSINESS
  • TRAVEL
  • MAGAZINE
  • VIDEO
Saturday, December 07, 2019
  • Blog
  • Forum
  • Contact
now it beta
  • NEWS
  • SPORTS
  • ENTERTAINMENT
  • TECH
  • NRI
  • CAMPUS
  • TRENDS
  • AUTO
  • BUSINESS
  • TRAVEL
  • MAGAZINE
  • VIDEO
toggle menu
  • news
  • popular
  • video
  • latest
Trending Now
നിയമം അതിന്റെ കര്‍ത്തവ്യം നിര്‍വഹിച്ചു; ഹൈദരാബാദ് പൊലീസ് തലവന്‍ സജ്ജനര്‍
ഓണ്‍ലൈനില്‍ പിസ ഓര്‍ഡര്‍ ചെയ്തു, ടെക്കിക്ക് നഷ്ടമായത് 95,000 രൂപ
ലുലു ഗ്രൂപ്പ് പൈതൃക ഹോട്ടല്‍ തുറന്നു; ബ്രിട്ടനില്‍ നിക്ഷേപം 2800 കോടിയായി
ബാലപീഡനം: പ്രതിക്ക് ദയാഹര്‍ജി നല്‍കാനുള്ള അവകാശം എടുത്ത് കളയണം: രാഷ്ട്രപതി
ഷഹല ഷെറിന്റെ വീട് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു
ഹൈദരാബാദ് ഏറ്റുമുട്ടല്‍ വധം; പോലീസ് ഒരുക്കിയ വ്യാജ ഏറ്റുമുട്ടല്‍ നാടകം: വി ടി ബല്‍റാം
മൃഗഡോക്ടര്‍ പീഡന കേസ്: അന്വേഷണ ഉദ്യോഗസ്ഥന്‍ 2008-ലും ഏറ്റുമുട്ടല്‍ നടത്തിയിരുന്നു
ഹൈദരാബാദ് മൃഗഡോക്ടറെ കൊലപ്പെടുത്തിയ പ്രതികളെ വെടിവച്ചു കൊന്നു
മഞ്ജു വാര്യരുടെ പരാതിയില്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍
വാഹന വിപണിയില്‍ മാന്ദ്യമെങ്കില്‍ ട്രാഫിക് കുരുക്കുണ്ടാകുന്നത് എങ്ങനെ? ബിജെപി എംപിയുടെ സംശയം
MOST POPULAR

ഹൈദരാബാദ് ഏറ്റുമുട്ടല്‍ വധം; പോലീസ് ഒരുക്കിയ വ്യാജ ഏറ്റുമുട്ടല്‍ നാടകം: വി ടി ബല്‍റാം

വമ്പന്മാരെ രക്ഷപ്പെടുത്താനുള്ള നീക്കമാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു

അനില്‍ അംബാനിയുടെ കടം 33,000 കോടി, കമ്പനി ഏറ്റെടുക്കാന്‍ 9,500 കോടി നല്‍കാമെന്ന് എയര്‍ടെല്‍

ജിയോ കമ്പനി ഏറ്റെടുക്കാന്‍ ലേലത്തില്‍ പങ്കെടുക്കുന്നില്ല

മൃഗഡോക്ടര്‍ പീഡന കേസ്: അന്വേഷണ ഉദ്യോഗസ്ഥന്‍ 2008-ലും ഏറ്റുമുട്ടല്‍ നടത്തിയിരുന്നു

2008 ഡിസംബറില്‍ ആദ്യ ഏറ്റുമുട്ടല്‍ കൊലപാതകം നടത്തി

കൂടെ താമസിക്കുന്നയാള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: അഞ്ജലി അമീര്‍

മുഖത്ത് ആസിഡ് ഒഴിക്കുമെന്നും അനസ് ഭീഷണിപ്പെടുത്തി

പങ്കജ മുണ്ഡെ ശിവസേനയിലേക്ക്, ഒപ്പം 12 എംഎല്‍എമാരും, ബിജെപിക്ക് തിരിച്ചടി

ജാര്‍ഖണ്ഡില്‍ ബിജെപി വക്താവ് പ്രവീണ്‍ പ്രഭാകര്‍ പാര്‍ട്ടി വിട്ടു

ചെല്‍സി - ബാര്‍സ മത്സരം ഇന്ന്; കോച്ചുമാര്‍ക്കും പറയാനുള്ളത് മെസ്സിയെ പറ്റി തന്നെ

Web Desk
February 20, 2018, 08:47:00 am

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കരുത്തരായ ചെല്‍സിയും ബാര്‍സലോണയും തമ്മിലുള്ള പ്രീക്വാര്‍ട്ടറിന്റെ ആദ്യപാദ മത്സരം ഇന്ന്. ലണ്ടനിലെ സ്റ്റാംഫഡ് ബ്രിഡ്ജില്‍ നടക്കുന്ന മത്സരത്തില്‍ ഇരുകൂട്ടരും വിജയം ലക്ഷ്യമിടുമ്പോള്‍ കനത്ത പോരാട്ടം നടക്കുമെന്നതുറപ്പ്. പ്രീമിയര്‍ ലീഗില്‍ മോശം ഫോമിലുള്ള ചെല്‍സിക്ക് ആരാധകരെ തൃപ്തിപ്പെടുത്താന്‍ സ്വന്തം ഗ്രൗണ്ടിലെ ജയം അനിവാര്യമാണെങ്കില്‍, ലാലിഗയിലെയും കിംഗ്‌സ് കപ്പിലെയും മികവ് ചാമ്പ്യന്‍സ് ലീഗിലും തുടരാനാവും ബാര്‍സലോണ ശ്രമിക്കുക.

Conte describes Messi as the best player in the world but says there are other players in their side we must stop as well, and we have to work hard as a team to do so. #CHEBAR

— Chelsea FC (@ChelseaFC) February 19, 2018

Valverde: “This tie is important for Messi, for me, for everyone. For Barcelona, it will be tough, but it's important because we want to qualify.” #fcblive

— FC Barcelona Fl (@FCBarcelonaFl) February 20, 2018

ബാര്‍സ സൂപ്പര്‍ താരം ലയണല്‍ മെസ്സിയാവും ഇന്നത്തെ മത്സരത്തിലെ ശ്രദ്ധാകേന്ദ്രം എന്നതുറപ്പ്. ചെല്‍സിക്കെതിരെ എട്ടു തവണ ബൂട്ടുകെട്ടിയിട്ടും ഒരു ഗോള്‍ പോലും നേടാന്‍ കഴിഞ്ഞിട്ടില്ലാത്ത അര്‍ജന്റീനക്കാരന് ഇന്ന് ചരിത്രം തിരുത്താന്‍ കഴിയുമോ എന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്. മത്സരത്തെപ്പറ്റി ഇരു ടീമുകളുടെയും കോച്ചുമാര്‍ നടത്തിയ പ്രസ്താവനയിലും താരം മെസ്സി തന്നെയായിരുന്നു.

ലോകത്തെ ഏറ്റവും മികച്ച കളിക്കാരന്‍ മെസ്സിയാണെന്നും ഗോളടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അടിപ്പിക്കാനെങ്കിലും അദ്ദേഹത്തിന് കഴിയുമെന്നും ചെല്‍സി കോച്ച് ആന്റോണിയോ കോന്റെ മുന്നറിയിപ്പ് നല്‍കുന്നു.

'ലോകത്തെ ഏറ്റവും മികച്ച കളിക്കാരനെ കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. സാഹചര്യത്തെ അനുകൂലമാക്കി മാറ്റാനുള്ള കഴിവുള്ള താരമാണ് മെസ്സി. ഗോളടിക്കാനുള്ള അവസരമില്ലെങ്കില്‍ ഗോള്‍ അടിപ്പിക്കാനുള്ള ശേഷി അദ്ദേഹത്തിനുണ്ട്.' - കോന്റെ പറഞ്ഞു.

'നമ്മള്‍ നല്ല ശ്രദ്ധ നല്‍കേണ്ടിയിരിക്കുന്നു. പക്ഷേ, മെസ്സി മാത്രമല്ല ലൂയിസ് സുവാരസും അസാമാന്യ മികവുള്ള സ്‌ട്രൈക്കറാണ്. ബാര്‍സ ടീമിലെ മറ്റുള്ളവരും മികച്ചവര്‍ തന്നെ. മെസ്സി, സുവാരസ്, ഇനിയസ്റ്റ എന്നു മാത്രമല്ല, ബാര്‍സലോണ ടീമിനെ തന്നെ തടഞ്ഞു നിര്‍ത്തുക എന്നതാണ് നമ്മുടെ ചുമതല.'

കടലാസിലെ കരുത്ത് ബാര്‍സലോണക്കാണെന്നും ഇത് ചെല്‍സിക്ക് ഏറെ ഗുണം ചെയ്യുമെന്നും കോന്റെ പറഞ്ഞു. അടുത്ത റൗണ്ടിലേക്ക് മുന്നേറാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീം ബാര്‍സലോണയാണ്. അത് പക്ഷേ, ഞങ്ങള്‍ക്ക് ഗുണമാണ് ചെയ്യുക. മത്സരത്തിനായി ഞങ്ങള്‍ നന്നായി ഒരുങ്ങിയിട്ടുണ്ട്. ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിച്ചായിരുന്നു ഒരുക്കം. വ്യക്തമായ ഗെയിം പ്ലാനുണ്ട്. അത് കളിക്കാര്‍ ഗ്രൗണ്ടില്‍ നടപ്പിലാക്കിയാല്‍ ബാര്‍സയെ കീഴടക്കാന്‍ കഴിയുമെന്നും കോന്റെ പറഞ്ഞു.

ചെല്‍സിയും മെസ്സിയും തമ്മിലുള്ള 'ശത്രുത' ഗുണം ചെയ്യുമെന്നാണ് കരുതുന്നതെന്നും ചരിത്രപരമായി ഇംഗ്ലീഷ് ക്ലബ്ബിനു മേലുള്ള മുന്‍തൂക്കം പ്രതീക്ഷ നല്‍കുന്നുവെന്നും ബാര്‍സലോണ കോച്ച് ഏണസ്‌റ്റോല്‍ വല്‍വെര്‍ദെ പറഞ്ഞു. 'ചരിത്രം പ്രധാനമാണ്. കളിയില്‍ പ്രധാന കളിക്കാര്‍ മാറിവരും. പക്ഷേ മെസ്സിയും ഇനിയസ്റ്റയും ഇപ്പോഴുമുണ്ട്. ചെറിയ രീതിയിലുള്ള ശത്രുത നല്ലതാണ്. അത് ഞങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നു.'

'ഈ മത്സരം ലയണല്‍ മെസ്സിക്കും എനിക്കും ടീമിലെ എല്ലാവര്‍ക്കും പ്രധാനമാണ്. വളരെ ബുദ്ധിമുട്ടേറിയ മത്സരം. പക്ഷേ, മുന്നേറണമെങ്കില്‍ ജയം അനിവാര്യമാണ്. മുമ്പ് ചെല്‍സിക്കെതിരെ മെസ്സിക്ക് വലിയ ഭാഗ്യം ലഭിച്ചിട്ടുണ്ടാവില്ല. ഇത്തവണ കാര്യങ്ങള്‍ മാറുമെന്ന് കരുതുന്നു.'

ചെല്‍സി കോച്ച് ആന്റോണിയോ കോന്റെ വിദഗ്ധനാണെന്നും അദ്ദേഹത്തിന്റെ ടീമിനെ നേരിടുക എന്നത് വെല്ലുവിളി ഉയര്‍ത്തുന്നുവെന്നും വല്‍വെര്‍ദെ പറഞ്ഞു. 'എവേ മത്സരത്തില്‍ കളിക്കുമ്പോള്‍ ശൈലിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാണ്. അവര്‍ കായിക ശേഷി കൂടുതലുള്ള ടീമാണ്, നന്നായി പ്രതിരോധിക്കാന്‍ അവര്‍ക്കാകും. പ്രത്യാക്രമണത്തിലൂടെ തിരിച്ചടിക്കാന്‍ ശേഷിയുള്ള ടീമാണ് ചെല്‍സി.' - വല്‍വെര്‍ദെ പറഞ്ഞു.

 
 

Related News

യുവേഫ നാഷന്‍സ് ലീഗ്: സ്വിറ്റ്‌സര്‍ലാന്റ്, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍ സെമിയില്‍

വീണ്ടും മെസ്സി; സ്വന്തം തട്ടകത്തില്‍ ചെല്‍സിയെ വീഴ്ത്തി ബാഴ്‌സ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ (വീഡിയോ)

ചാമ്പ്യന്‍സ് ലീഗ്: വെംബ്ലിയില്‍ ടോട്ടനത്തെ മുട്ടുകുത്തിച്ച് യുവെ; തോറ്റിട്ടും സിറ്റി ക്വാര്‍ട്ടറില്‍

കേരള ബ്ലാസ്‌റ്റേഴ്‌സിന് 'വില'യില്ലാത്ത ഐ.എം വിജയനെ ആദരിക്കാന്‍ ഗോകുലം; പണക്കൊഴുപ്പല്ല, ഇതാണ് യഥാര്‍ത്ഥ ഫുട്‌ബോള്‍

ആരാധകരുടെ സംഘടനയും പറഞ്ഞു; ആര്‍സീന്‍ വെങര്‍ പുറത്തു പോകണം

റയലിനെ നേരിടുംമുമ്പ് പി.എസ്.ജിക്ക് സന്തോഷ വാര്‍ത്ത; സൂപ്പര്‍ താരം പരിക്കു മാറിയെത്തുന്നു

ട്രാൻസ്ഫർ മാർകെറ്റിൽ എൽക്ലാസിക്കോ! ലോകോത്തര ഡിഫൻഡർക്കായി ബാഴ്സയും റിയലും നേർക്കുനേർ

മെസ്സിയുടെ നിഴലില്‍ നിന്ന് രക്ഷപ്പെടണോ? - നെയ്മറിന് ഹെന്റിയുടെ രസകരമായ ഉപദേശം


now it
Follow us on:
  • About
  • Contact
  • Advertisement
  • Careers
  • Download App
  • Feedback
  • Archives
  • RSS
NowIt
  • © Copyright 2016 Now It.All rightreserved
  • Disclaimer
  • Privacy
  • Advertisment
  • Contact Us
Powered By : Team Katalyst
  • News
  • Sports
  • Entertainment
  • Tech
  • Auto
  • Business
  • NRI
  • Video
  • Magazine
  • Health
  • Editor's Pick
  • Trending Now
  • Home
  • Life Style
  • News
  • Sports
  • Entertainment
  • Tech
  • Auto
  • Business
  • NRI
  • Video
  • Magazine
  • Health
  • Editor's Pick
  • Trending Now
  • Home
  • Life Style