ചൂടുകാലം ശരീരത്തിനു തരുന്ന പണി ചില്ലറയല്ല. വേനല്‍ക്കാലത്ത് അതിവേഗം ചര്‍മം കരുവാളിക്കുന്നതും ക്ഷീണിക്കുന്നതുമെല്ലാം പതിവാണ്. വെയിലേറ്റു വാടാതിരിക്കാന്‍ ഇതാ ചില പൊടിക്കൈകള്‍
നമ്മുടെ പപ്പായയും നാരങ്ങയും
വിറ്റാമിന്‍ സിയുടെ അഭാവമാണ് ചര്‍മം പെട്ടെന്ന് ശോഭ കെടുത്തുന്നത്. ഇതില്ലാതാക്കാന്‍ വിറ്റാമിന്‍ സി അടങ്ങിയ ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കണം. പേരയ്ക്ക, കോളിഫഌവര്‍, ഓറഞ്ച്, തക്കാളി, പപ്പായ, പയറുവര്‍ഗങ്ങള്‍ എന്നിവയിലെല്ലാം ധാരാളം വൈറ്റമിന്‍ സിയുണ്ട്. ഈ വൈറ്റമിന്‍ അടങ്ങിയ ലോഷനുകള്‍ തൊലിക്കു പുറമേ പുരട്ടുന്നതും നല്ലതാണ്.
വെള്ളം മറക്കല്ലേ
വേനല്‍ക്കാലത്ത് ശരീരത്തില്‍ ജലാംശം ഉണ്ടാകുക എന്നത് പ്രധാനമാണ്. ഇതിനായി ധാരാളം വെള്ളം കുടിക്കണം. കാപ്പി, ആള്‍ക്കഹോള്‍ തുടങ്ങിയവ പരമാവധി ഒഴിവാക്കുക. മിനുങ്ങുന്ന ചര്‍മം വേണമെങ്കില്‍ വെള്ളം കൂടിയേ തീരൂവെന്നര്‍ത്ഥം
സണ്‍ ക്രീം പുരട്ടുക

വേനല്‍ക്കാലത്ത് സൂര്യഘാതം തടയുന്നതിന് സണ്‍ പ്രൊട്ടക്്ഷന്‍ ക്രീമുകള്‍ പുരട്ടുക. പ്രത്യേകിച്ചും പുറത്തിറങ്ങുമ്പോള്‍. വാങ്ങുമ്പോള്‍ മികച്ച ഉത്പന്നങ്ങള്‍ മാത്രം വാങ്ങിക്കാന്‍ ശ്രദ്ധിക്കുക. ഡ്യൂപ്ലിക്കേറ്റ് ഉത്പന്നങ്ങള്‍ ചര്‍മത്തിന് പണി തരും.
ഇടയ്ക്ക് ഫേഷ്യല്‍

വല്ലാതെ ക്ഷീണിച്ചുവെന്ന് തോന്നുമ്പോള്‍ ഇടയ്ക്ക് ബ്യൂട്ടി പാര്‍ലറിലെത്തി ഫേഷ്യലും ചെയ്യാം. ദുര്‍മേദസ്സുകള്‍ ഒഴിവാക്കി അത് നിങ്ങളുടെ ചര്‍മത്തിന് പുതുമോടി നല്‍കും.