
ഹൈദരാബാദ് ഏറ്റുമുട്ടല്‍ വധം; പോലീസ് ഒരുക്കിയ വ്യാജ ഏറ്റുമുട്ടല്‍ നാടകം: വി ടി ബല്‍റാം
വമ്പന്മാരെ രക്ഷപ്പെടുത്താനുള്ള നീക്കമാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു
ഗംഗാ നദി മലിനമാണ്. ഖര, ദ്രവ മാലിന്യങ്ങള്‍ കൊണ്ട് മാത്രമല്ല. ശബ്ദ മലിനീകരണവും ഈ നദിയിലെ ജീവജാലങ്ങളുടെ മനസമാധാനം
കെടുത്തുന്നു. ഏറ്റവും ശബ്ദമുഖരിതമായ നദിയാണ് ഗംഗ. ബോട്ടുകളും കപ്പലുകളും ഉണ്ടാക്കുന്ന ശബ്ദം മാത്രമല്ല വലിയ മണ്ണുമാന്തി യന്ത്രങ്ങളും മലിനീകരണത്തിന് ആക്കം കൂട്ടുന്നു.
അത് ഓരോ ദിവസം കഴിയുന്തോറും കൂടിവരുന്നു. അത് ഗംഗാ നദിയിലെ ശുദ്ധ ജല ഡോള്‍ഫിനുകള്‍ തമ്മിലെ ആശയവിനിമയത്തെ സാരമായി ബാധിക്കുന്നുവെന്ന് പുതിയ പഠനം കണ്ടെത്തി. ആശങ്കപ്പെടേണ്ട കാര്യമുണ്ട്. ഗംഗാ ജലപാത വികസിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നതിനാല്‍ വരും നാളുകളില്‍ ഇതുവഴിയുള്ള ബോട്ട്, കപ്പല്‍ ഗതാഗതം വര്‍ദ്ധിക്കും.
ഗംഗാ നദിയിലെ മാലിന്യം കാരണം ഫലത്തില്‍ ഇവിടത്തെ ഡോള്‍ഫിനുകള്‍ അന്ധരാണ്. പകരം, അവര്‍ ശബ്ദമാണ് കാണുന്നതിനായി ഉപയോഗിക്കുന്നത്.
അവര്‍ അള്‍ട്രാസോണിക് ശബ്ദം പുറപ്പെടുവിക്കും. 20 മുതല്‍ 160 കിലോ ഹെര്‍ട്‌സ് വരെ പരിധിയുള്ള ശബ്ദം. ആ ശബ്ദത്തിന്റെ പ്രതിഫലനത്തെ വിശകലനം ചെയ്താണ് അവ ആഹാരവും കപ്പലുകളും മറ്റും തിരിച്ചറിയുന്നത്. മറ്റ് ഡോള്‍ഫിനുകളുമായി ആശയവിനിമയം നടത്തുന്നതിന് ഈ ശബ്ദത്തില്‍ വ്യതിയാനം വരുത്തുകയും ചെയ്യും. എന്നാല്‍ വെള്ളത്തിനടിയിലെ ശബ്ദമലിനീകരണം കാരണം അവരുടെ ശബ്ദ സാങ്കേതിക വിദ്യ ഫലപ്രദമാകുന്നില്ല.
കടലില്‍ ജീവിക്കുന്ന ഡോള്‍ഫിനുകള്‍ക്ക് വിശാലമായ ജലപ്രദേശം ഉണ്ട്. എന്നാല്‍ ഗംഗയിലെ ശുദ്ധ ജല ഡോള്‍ഫിനുകള്‍ ജീവിക്കുന്നത് ഇടുങ്ങിയതും ആഴം കുറഞ്ഞതുമായി പ്രദേശത്താണ്. ഇവ വംശനാശ ഭീഷണി നേരിടുന്നുമുണ്ട്.
കപ്പലുകളും ബോട്ടുകളും മണ്ണുമാന്തി ഉപകരണങ്ങളും അവയിലെ സോണാറുകളും ഉയര്‍ന്ന പരിധിയിലെ ശബ്ദമാണ് ഉല്‍പാദിപ്പിക്കുന്നത്. ഈ ശബ്ദം ഡോള്‍ഫിന്‍ പുറപ്പെടുവിപ്പിക്കുന്ന ശബ്ദത്തെ ദുര്‍ബലമാക്കുന്നു. ഫലത്തില്‍ കപ്പലുകളുടേയും മറ്റും ശബ്ദം ഡോള്‍ഫിന്‍ വ്യക്തമായി കേള്‍ക്കുകയും സ്വന്തം ശബ്ദത്തിന്റെ പ്രതിഫലനവും കൂട്ടുകാരുടെ ശബ്ദവും വ്യക്തമായി കേള്‍ക്കാതെയും വരും. ഇത് അവരില്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ശബ്ദ മലിനീകരണത്തെ മറി കടക്കുന്നതിന് ഡോള്‍ഫിനുകള്‍ക്ക് കൂടുതല്‍ ഉച്ചത്തിലും നേരത്തിലും ശബ്ദം പുറപ്പെടുവിക്കേണ്ടി വരുന്നു. ശബ്ദം പുറപ്പെടുവിക്കുന്ന എണ്ണത്തിലും വര്‍ദ്ധനവുണ്ട്. ഇത് അവരെ ശാരീരികമായി തളര്‍ത്തും. അതിനാല്‍ കൂടുതല്‍ ഭക്ഷണം കഴിക്കേണ്ടി വരുന്നുവെന്ന് പഠനം നടത്തിയ ശാസ്ത്രകാരന്‍മാര്‍ കണ്ടെത്തി. ശബ്ദമുഖരിതമായ ജലത്തില്‍ ഇരയെ കണ്ടെത്തുന്നതും ഏറെ ശ്രമകരമാണ്. ഇതെല്ലാം ഈ ജീവജാലത്തെ നിശബ്ദരാകാന്‍ പ്രേരിപ്പിക്കുന്നു.
വാര്‍ത്തയ്ക്ക് കടപ്പാട്: സ്‌ക്രോള്‍.ഇന്‍