
ഹൈദരാബാദ് ഏറ്റുമുട്ടല്‍ വധം; പോലീസ് ഒരുക്കിയ വ്യാജ ഏറ്റുമുട്ടല്‍ നാടകം: വി ടി ബല്‍റാം
വമ്പന്മാരെ രക്ഷപ്പെടുത്താനുള്ള നീക്കമാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു
ഡി.സി. എക്സറ്റൻഡഡ് യൂണിവേഴ്സിന്റെ ഇതുവരെയുള്ള എല്ലാ ചിത്രങ്ങളെയും പിന്നിലാക്കി, ജേസൺ മമോവ നായകനായ അക്വമാൻ 1 ബില്യൺ ബോക്സോഫീസിലേക്ക്. ലോകമെമ്പാടുമുള്ള റിലീസുകളിലൂടെയാണ് കളക്ഷൻ 1 ബില്യൺ ഡോളർ കടന്നത്. ഡിസംബർ 14 ന് ഇന്ത്യയിലും 21 ന് നോർത്ത് അമേരിക്കയിലും ചിത്രം റിലീസ് ചെയ്തു.
ഒപ്പം റിലീസ് ചെയ്ത ബമ്പിൾബീയെയും മേരി പോപ്പിൻസ് റിട്ടേൺസിനെയും ഏറെ ദൂരം പിന്നിലാക്കിയാണ് ക്രിസ്മസ് അവധിക്കാലം അക്വമാൻ തൂത്തുവാരിയത്. ഏറെ പ്രതീക്ഷയുണ്ടായിരുന്ന മാർവെൽ സിനിമാറ്റിക് യുണിവേഴ്സിന്റെ "സ്പൈഡർമാൻ ഇൻറ്റു സ്പൈഡർ വേഴ്സും" അക്വമാൻ ബഹുദൂരം പിന്നിലാക്കി. ചൈനയിലാണ് ഏറ്റവും ആദ്യം റിലീസ് ചെയ്തത്. ഡിസംബർ 7 നായിരുന്നു റിലീസ്. ആംബർ ഹെഡ്, പാട്രിക് വിൽസൺ, നിക്കോൾ കിഡ്മാൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഡി.സി. കോമിക്സിന്റെ പ്രധാന കഥാപാത്രമായ ആർതർ കറിയെ ആധാരമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഹൊറർ ചിത്ര സംവിധായകൻ ജെയിംസ് വാൻ സംവിധാനം ചെയ്ത ചിത്രത്തിന് "റോട്ടൻ ടോമാറ്റോസി"ൽ 64 % റേറ്റിങ്ങുകളാണ് ലഭിച്ചത്.