
ഹൈദരാബാദ് ഏറ്റുമുട്ടല്‍ വധം; പോലീസ് ഒരുക്കിയ വ്യാജ ഏറ്റുമുട്ടല്‍ നാടകം: വി ടി ബല്‍റാം
വമ്പന്മാരെ രക്ഷപ്പെടുത്താനുള്ള നീക്കമാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു
ഇസ്ലാം മതം ഉപേക്ഷിച്ച് വീട് വിട്ടോടിയ സൗദി പെൺകുട്ടി രഹഫ് മുഹമ്മദ് അൽക്വന് ഒടുവിൽ കാനഡ അഭയം നൽകി. തായ്‌ലൻഡിലെ അഭയാർത്ഥി ക്യാമ്പിൽ കഴിയുകയായിരുന്നു രഹഫ്. സൗദിയിലേക്ക് മടക്കി അയച്ചാൽ തന്നെ കൊന്നു കളയുമെന്ന് പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ സഹായമഭ്യർത്ഥിച്ചത് വൈറൽ ആയിരുന്നു.
കുടുംബമൊത്ത് കുവൈറ്റിൽ അവധിക്കാലം ചിലവഴിക്കുന്നതിനിടയിലാണ് 18 കാരി രഹഫ് തായ്‌ലാൻഡിലേക്ക് കടക്കുന്നത്. രഹഫിനെ പ്രവേശിപ്പിക്കാൻ തായ്‌ലൻഡ് അധികൃതർ ആദ്യം വിസമ്മതിച്ചു. ഇസ്ലാം ഉപേക്ഷിച്ചതിനാൽ സൗദിയിലേക്ക് തിരികെ അയച്ചാൽ തന്നെ കൊന്നുകളയുമെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിലൂടെ സഹായമഭ്യർത്ഥിക്കുകയായിരുന്നു രഹഫ്.
സ്വതന്ത്രമായി ജീവിക്കാൻ ഇസ്ലാം സ്ത്രീകളെ അനുവദിക്കുന്നില്ല എന്ന് കണ്ടതിനെ തുടർന്നാണ് ഇസ്ലാം വിട്ടതെന്ന് രഹഫ് സോഷ്യൽ മീഡിയ കുറിപ്പിൽ പറയുന്നു. മാത്രമല്ല, സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാനോ ജോലി ചെയ്യാനോ ഇസ്ലാമും സൗദിയിലെ നിയമവും അനുവദിക്കുന്നില്ല എന്നും മതം ഉപേക്ഷിച്ച് സൗദിയിൽ ജീവിക്കാൻ ആകില്ലെന്നും രഹഫ് ട്വിറ്ററിൽ വ്യക്തമാക്കിയിരുന്നു.
രഹഫിന്റെ സോഷ്യൽ മീഡിയ കുറിപ്പുകൾ ലോകശ്രദ്ധ ആകർഷിച്ചതിനെ തുടർന്ന് യു.എൻ. അഭയാർത്ഥി സമിതി കേസ് പരിഗണിക്കുകയായിരുന്നു. കാനഡ, ഓസ്‌ട്രേലിയ, ബ്രിട്ടൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളോട് രഹഫ്, സമിതി മുഖേന സഹായമഭ്യർത്ഥിച്ചു. ഓസ്‌ട്രേലിയ അഭയം കൊടുക്കാൻ തയ്യാറായെങ്കിലും കാലതാമസമെടുത്തതിനാൽ, കാനഡ നൽകിയ അഭയം രഹഫ് സ്വീകരിക്കുകയായിരുന്നു.