പോർച്ചുഗീസ് ക്ലബ്ബുമായുള്ള സൗഹൃദ മത്സരത്തിൽ കിടിലൻ പ്രകടനം പുറത്തെടുത്ത് ഇന്ത്യയുടെ അണ്ടർ-17 ഫുട്ബോൾ ടീം. രണ്ട് ഗോളുകൾക്ക് പിറകിൽ നിന്ന ശേഷമാണ് ജിതേന്ദ്രയുടെയും ഷാജഹാന്റെയും ഗോളുകളിൽ ഇന്ത്യ ബെൻഫിക്കയെ പിടിച്ചു കെട്ടിയത്.
Must-Read: ആ കാത്തിരിപ്പിന് വിരാമമാകുന്നു! ഇന്ത്യ ലോകകപ്പ് യോഗ്യതക്കരികെ; സാധ്യത ഇങ്ങനെയൂറോപ്യൻ ട്രിപ്പിന്റെ ഭാഗമായാണ് ഇന്ത്യൻ ടീം യൂറോപ്യൻ ടീമുകളുമായി സൗഹൃദ മത്സരങ്ങൾ കളിക്കുന്നത്.
സ്പോർട്ടിന് ലിസ്ബൺ, ബെൻഫിക്ക, വിറ്റോറിയ, സെറ്റുബെൽ എഫ്‌സി, ബെലിൻസീസ് എഫ്‌സി എന്നീ പ്രോച്ചുഗീസ് ക്ലബ്ബുകളുടെ ജൂനിയർ ടീമിനോട് ആറ് കളികളാണ് ഇന്ത്യൻ ടീം കളിക്കുക.
പോർച്ചുഗലിൽ ബാക്കി വരുന്ന മത്സരങ്ങൾക്ക് ശേഷം ഇന്ത്യ പാരിസിലേക്ക് തിരിക്കും. അവിടെ ടീം പി എസ് ജിയുടെ ജൂനിയർ ടീമുമായി കളിക്കും. അതിന് ശേഷം ഇറ്റലിയിലെ ക്ലബ്ബുകളുമായി സൗഹൃദ മത്സരങ്ങൾക്ക് പോകും.
ഈ വരുന്ന ഒക്ടോബറിൽ നടക്കുന്ന ഫിഫ അണ്ടർ-17 ലോകകപ്പിനായുള്ള ഒരുക്കത്തിലാണ് ഇന്ത്യ. ആതിഥേയരായ ഇന്ത്യക്ക് ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ച വെക്കൽ അത്യാവശ്യമാണ്.