Web Desk
December 03, 2019, 01:15:00 pm
ഹൈദാരാബാദില്‍ വെറ്ററിനറി ഡോക്ടര്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യയിലെമ്പാടും ഏറെ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇന്ത്യാക്കാര്‍ക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന സംഭവം കൂടെ ഇതിനോട് അനുബന്ധിച്ച് ഉണ്ടായി.
ഇന്ത്യാക്കാര്‍ ഈ സംഭവം നടന്നതിന് ശേഷം ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരയപ്പെട്ടത് ഹൈദരാബാദ് കൂട്ടബലാല്‍സംഗ വീഡിയോ, ഹൈദരാബാദ് ബലാല്‍സംഗ വീഡിയോ എന്നീ രണ്ട കീവേഡുകളാണ്.
ഒരു പ്രത്യേക ഭൂമി ശാസ്ത്ര മേഖലയില്‍ ആളുകള്‍ ഒരു സമയ പരിധിയില്‍ തിരയുന്ന വാക്കുകളാണ് ഗൂഗിള്‍ ട്രെന്‍ഡില്‍ വരുന്നത്.
ഇതാദ്യമായിട്ടല്ല ഇന്ത്യയില്‍ ഇപ്രകാരം നടക്കുന്നത്. ജമ്മുകശ്മീരിലെ കത്ത്വയില്‍ എട്ടുവയസ്സുള്ള പെണ്‍കുട്ടിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്നും സമാനമായ ട്രെന്‍ഡ് ഗൂഗിള്‍ രേഖപ്പെടുത്തിയിരുന്നു. രണ്ട് സംഭവങ്ങളേയും വര്‍ഗീയവല്‍ക്കരിക്കാനും ഇന്ത്യാക്കാര്‍ ഏറെ മുന്നിലായിരുന്നു.