Web Desk
December 01, 2019, 07:33:00 pm
മലയാള സിനിമയില്‍ പ്രേക്ഷകരെ ഏറെക്കാലം ചിരിപ്പിച്ച കൂട്ടുകെട്ടാണ് സിദ്ധിഖ്-ലാല്‍. അവര്‍ പിരിഞ്ഞിട്ടും കുറച്ചായി. ഇനിയൊരു ചിത്രം ഇരുവരും തമ്മിലുണ്ടാകാന്‍ സാധ്യതയില്ലെന്ന് ലാല്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ലാലിന്റെ മറ്റൊരു കൂട്ടുകെട്ട് ഉടന്‍ വരും. മകന്‍ ജീന്‍ പോള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ലാല്‍ തിരക്കഥ ഒരുക്കുന്നു.
സിദ്ധിഖുമായുള്ള മാനസിക അകലം വളരെ വലുതാണെന്ന് ലാല്‍ പറഞ്ഞു. പണ്ട് ഉണ്ടായിരുന്ന കെമിസ്ട്രി നഷ്ടമായി. അവസാനമായി ഇരുവരും ചേര്‍ന്ന് ഒരുക്കിയ കിങ് ലയര്‍ കണ്ടപ്പോള്‍ കൂടുതല്‍ ബോധ്യമായിയെന്ന് ലാല്‍ പറയുന്നു.
രണ്ട് വര്‍ഷം ഒരുമിച്ച് ഇരുന്നാല്‍ പോലും ഗോഡ് ഫാദറോ റാംജിറാവുവോ പോലൊരു പടം ഒരുക്കാന്‍ തങ്ങള്‍ക്കാവില്ല. പണ്ട് ഞങ്ങള്‍ക്കിടയില്‍ ബഹുമാനമായിരുന്നില്ല സൗഹൃദമാണുണ്ടായിരുന്നത്. ആ സ്വാതന്ത്ര്യം ഇന്നില്ല. രണ്ടും തമ്മില്‍ കാണുന്ന് വിവാഹച്ചടങ്ങുകളിലോ മറ്റോ ഒക്കെയായിയെന്നും അദ്ദേഹം പറയുന്നു.
മണിരത്‌നത്തിന്റെ ചിത്രത്തില്‍ അദ്ദേഹം അഭിനയിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് മറ്റൊരു ലാല്‍ വിശേഷം. ആ സിനിമയില്‍ അമിതാഭ് ബച്ചന്‍, കാര്‍ത്തി, വിക്രം, ജയം രവി, ഐശ്വര്യ റായി, തൃഷ തുടങ്ങിയ വമ്പന്‍ താര നിരയാണുള്ളത്.