Web Desk
June 19, 2017, 12:55:00 pm
എറണാകുളം: പുതുവൈപ്പിനിൽ എൽ.പി.ജി പ്ലാന്റ് വിരുദ്ധ സമരക്കാരെ കായികമായി നേരിട്ട പൊലീസ് നടപടി തെറ്റാണെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. സമരങ്ങളെ അടിച്ചമർത്തുന്നത് സർക്കാർ നിലപാടല്ല. പുതുവൈപ്പിനിലെ എൽ.പി.ജി. ടെർമിനൽ നിർമ്മാണം നിർത്തിവയ്ക്കുമെന്ന് താൻ ഉറപ്പു നൽകിയിട്ടില്ല. താനുമായി നടത്തിയ ചർച്ചയിലെ തീരുമാനങ്ങളെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും മന്ത്രി പ്രതികരിച്ചു.
പുതുവൈപ്പിനില്‍ ഐഒസിയുടെ പാചകവാതക സംഭരണ ശാലയ്ക്കെതിരെ നടക്കുന്ന സമരവുമായി ബന്ധപ്പെട്ട് മന്ത്രി മേഴ്സിക്കുട്ടിയമ്മ വാക്കുപാലിച്ചില്ലെന്ന ആരോപണവുമായി നേരത്തെ സമരസമിതി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് സമരക്കാര്‍ക്ക് അവസരം ഉണ്ടാക്കാമെന്നും അതുവരെ എല്‍പിജി പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജൂലൈ നാലുവരെ നിര്‍ത്തിവെക്കാമെന്നുമാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ നല്‍കിയ ഉറപ്പെന്നാണ് സമരസമിതി അറിയിച്ചിരുന്നത്. ഇതാണ് മേഴ്‌സിക്കുട്ടിയമ്മ ഇപ്പോള്‍ തളളിയിരിക്കുന്നതും.