Web Desk
December 03, 2019, 09:43:00 am
സെപ്തംബറില്‍ ചന്ദ്രനില്‍ ഇറങ്ങാന്‍ ശ്രമിക്കവേ നിയന്ത്രണം വിട്ട് ഇടിച്ചിറങ്ങി തകര്‍ന്ന ചന്ദ്രയാന്‍-2-വിന്റെ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. നാസ പുറത്ത് വിട്ട് ചിത്രങ്ങള്‍ താരതമ്യപ്പെടുത്തി ചെന്നൈ സ്വദേശിയായ എഞ്ചിനീയറാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സെപ്തംബര്‍ ഏഴിനാണ് ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ ഭാഗമായ വിക്രം തകര്‍ന്നത്.
നാസ സെപ്തംബര്‍ 17-ന് എടുത്ത മേഖലയുടെ മൊസൈക് ചിത്രം സെപ്തംബര്‍ 26-ന് പുറത്ത് വിട്ടിരുന്നു. പൊതുജനത്തോട് ചിത്രം പഠനവിധേയമാക്കാനും ആവശ്യപ്പെട്ടു. ഷണ്‍മുഖ ഷാന്‍ സുബ്രഹ്മണ്യന്‍ എന്ന 33 വയസ്സുകാരനായ മെക്കാനിക്കല്‍ എഞ്ചിനീയര്‍ മണിക്കൂറുകളോളം ചെലവഴിച്ചാണ് ചിത്രം പഠിച്ച് തെളിവുകള്‍ പുറത്ത് വിട്ടത്.
ഒക്ടോബര്‍ മൂന്നിന് ഷണ്‍മുഖ കണ്ടെത്തലുകള്‍ ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചിരുന്നു. തുടര്‍ന്ന് നാസ കൂടുതല്‍ തെരച്ചില്‍ നടത്തുകയും രണ്ട് മാസത്തിന് ശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.