
ഹൈദരാബാദ് ഏറ്റുമുട്ടല്‍ വധം; പോലീസ് ഒരുക്കിയ വ്യാജ ഏറ്റുമുട്ടല്‍ നാടകം: വി ടി ബല്‍റാം
വമ്പന്മാരെ രക്ഷപ്പെടുത്താനുള്ള നീക്കമാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു
തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തുന്ന സമരം രാജ്യത്തുടനീളം ആസ്പത്രികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. അടിയന്ത ചികിത്സാവിഭാഗം മാത്രമേ ആസ്പത്രികളില്‍ പ്രവര്‍ത്തിക്കുന്നുള്ളൂ.
ബില്‍ ജനവിരുദ്ധമാണ് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പ്രതിഷേധ സൂചകമായി ചൊവ്വാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഡോക്ടര്‍മാര്‍ പണിമുടക്കുകയാണ്. മെഡിക്കല്‍ വിദ്യാര്‍ത്ഥികളും സമരത്തിന്റെ ഭാഗമാകുന്നുണ്ട്. സര്‍ക്കാര്‍ ആസ്പത്രികളില്‍ ഒരു മണിക്കൂര്‍ ഒ.പി സേവനം ലഭ്യമാകില്ല.
ഹോമിയോ ഡോക്ടര്‍മാര്‍ക്ക് പിന്‍വാതില്‍ വഴി അലോപ്പതി മരുന്നുകള്‍ ഉപയോഗിക്കാന്‍ ബില്‍ കാരണമാകും എന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്.
എന്താണ് വിവാദ ബില്‍
നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ 2017 എന്നാണ് സര്‍്ക്കാര്‍ കൊണ്ടു വരുന്ന പുതിയ ബില്‍. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് (എം.സി.ഐ) പകരം നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ കൊണ്ടുവരികയാണ് സര്‍ക്കാറിന്റെ ലക്ഷ്യം.
മെഡിക്കല്‍ വിദ്യാഭ്യാസം, മെഡിക്കല്‍ പ്രൊഫഷണന്‍, മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ നിയന്ത്രണം, വികസനം എന്നിവയാണ് കമ്മീഷന്റെ ചുമതല. കമ്മീഷന് നിര്‍ദേശം നല്‍കാനായി ഒരു മെഡിക്കല്‍ ഉപദേശക കൗണ്‍സിലും രൂപീകരിക്കപ്പെടുന്നുണ്ട്.
ബില്ലിന് കീഴില്‍ നാല് സ്വയംഭരണ ബോര്‍ഡുകളാണ് ഉണ്ടാകുക.
1- അണ്ടര്‍ ഗ്രാജ്വേറ്റ് മെഡിക്കല്‍ ബോര്‍ഡ്- ഈ ബോര്‍ഡാണ് അണ്ടര്‍ ഗ്രാജ്വേറ്റ് തലത്തിലെ മെഡിക്കല്‍ വിദ്യാഭ്യാസത്തെ നിയന്ത്രിക്കുക.
2- പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ ബോര്‍ഡ്- ബിരുദാനന്തര തലത്തിലെ മെഡിക്കല്‍ വിദ്യാഭ്യാസം നിയന്ത്രിക്കുന്ന സംഘടന. മെഡിക്കല്‍ സ്ഥാപനങ്ങളുടെ മൂല്യനിര്‍ണയം, മെഡിക്കല്‍ അസസ്‌മെന്റ് എന്നിവയും ഈ ബോര്‍ഡിന് കീഴില്‍.
3- ദ എതിക്‌സ് ആന്‍ഡ് മെഡിക്കല്‍ രജിസ്‌ട്രേഷന്‍ ബോര്‍ഡ് - ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ പ്രൊഫഷണേഴ്‌സിനുമിടയില്‍ മൂല്യങ്ങള്‍ വളര്‍ത്താന്‍ നിയോഗിക്കപ്പെടുന്ന ബോര്‍ഡ്. ലൈസന്‍ുളഅള ഡോക്ടര്‍മാരുടെയും ആയുവര്‍വേദ ഡോക്ടര്‍മാരുടെയും ദേശീയ രജിസ്റ്റര്‍ ഈ ബോ്ര്‍ഡിന് കീഴിലുണ്ടാകും.
4- നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍.
ആരോപണങ്ങള്‍
ആയുര്‍വേദം, ഹോമിയോ, യൂനാനി, മൃഗചികിത്സാ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഹൃസ്വകാല ബ്രിഡ്ജ് കോഴ്‌സിലൂടെ അലോപതി ചികിത്സ നടത്താന്‍ അവസരം ഒരുക്കം എന്നതാണ് ബില്ലിന് മേലുള്ള പ്രധാന ആരോപണം.
എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് പ്രാക്ടീസ് ചെയ്യണമെങ്കില്‍ ലൈസന്‍ഷിയേറ്റ് പരീക്ഷ കൂടി പാസാകണമെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു.
മറ്റു രാഷ്ട്രങ്ങളില്‍ നിന്ന് മെഡിക്കല്‍ വിദ്യാഭ്യാസം കഴിഞ്ഞ് തിരിച്ചെത്തിയവര്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ നടത്തിയിരുന്ന യോഗ്യതാ പരീക്ഷ വേണ്ടെന്നും ബില്‍ അനുശാസിക്കുന്നു.