Web Desk
October 10, 2019, 05:56:00 pm
സാഹിത്യത്തിനുള്ള രണ്ട് വര്‍ഷത്തെ നൊബേല്‍ സമ്മാനങ്ങള്‍ ഒരുമിച്ച് പ്രഖ്യാപിച്ചു. 2018-ലെ പുരസ്‌കാരത്തിന് പോളിഷ് എഴുത്തുകാരി ഓള്‍ഗ ടോകാര്‍ചുക്കും 2019-ലെ പുരസ്‌കാരത്തിന് ഓസ്ട്രിയന്‍ എഴുത്തുകാരന്‍ പീറ്റര്‍ ഹന്‍ഡ്‌കെയും അര്‍ഹരായി.
ഓള്‍ഗ ടോകാര്‍ചുക്കിന്റെ എഴുത്തിനെ സര്‍വ വിജ്ഞാന തുല്യമായ അഭിനിവേശം ജീവിതത്തിന്റെ രൂപമാക്കി അതിരുകള്‍ കടക്കുന്ന ആഖ്യാന ഭാവന എന്ന് വിശേഷിപ്പിച്ചു. പീറ്ററിന്റേത് ഭാഷാപരമായ ചാതുര്യം ഉപയോഗിച്ച് മനുഷ്യാനുഭവത്തിന്റെ പരിധികളേയും പ്രത്യേകതകളേയും അന്വേഷിച്ച എഴുത്താണ് എന്നും അക്കാദമി വിലയിരുത്തി.
2018-ലെ മാന്‍ ബുക്കര്‍ പുരസ്‌കാരം ഓള്‍ഗയ്ക്ക് ലഭിച്ചിട്ടുണ്ട്. ലൈംഗികാരോപണങ്ങളേയും സാമ്പത്തിക അഴിമതികളേയും തുടര്‍ന്ന് 2018-ല്‍ പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നില്ല.