
ഹൈദരാബാദ് ഏറ്റുമുട്ടല്‍ വധം; പോലീസ് ഒരുക്കിയ വ്യാജ ഏറ്റുമുട്ടല്‍ നാടകം: വി ടി ബല്‍റാം
വമ്പന്മാരെ രക്ഷപ്പെടുത്താനുള്ള നീക്കമാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു
ഗൾഫ് പ്രതിസന്ധി തുടരുന്നതിനിടെ ഖത്തർ അമീർ ഷെയ്ഖ് തമീം യു.എ.ഇ ഭരണാധികാരിക്ക് സന്ദേശം അയച്ചു. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദിന്റെ മാതാവ് മരണപ്പെട്ടതിനെ തുടർന്നാണ് തമീം ഇദ്ദേഹത്തിന് അനുശോചന സന്ദേശം അയച്ചത്.
ഇന്നാണ് ഖലീഫയുടെ മാതാവ് ഷെയ്‌ഖ ഹെസ്സ മരണപ്പെട്ടതായി ഔദ്യോഗിക ന്യൂസ് ഏജൻസി വാം അറിയിച്ചത്.
"ഷെയ്ഖ് ഖലീഫയുടെ മാതാവിന്റെ മരണത്തിൽ ഷെയ്ഖ് തമീം അനുശോചനം രേഖപ്പെടുത്തുകയും അവരുടെ സ്വർഗ്ഗ വാസത്തിനായി സർവ ശക്തനോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു," ഖത്തർ ന്യൂസ് ഏജൻസി പുറത്തു വിട്ട പ്രസ്താവനയിൽ പറയുന്നു.
President His Highness Shaikh Khalifa Bin Zayed Al Nahyan mourns his mother Her Highness Shaikha Hessa bint Mohammad Al Nahyan. The Ministry of Presidential Affairs announces official mourning in the country for 3 days starting today.
— Gulf News (@gulf_news) January 28, 2018
My deep condolences to UAE President Sheikh Khalifa bin Zayed Al Nahyan, and all the people of the UAE, on our loss of his mother Her Highness Sheikha Hessa bint Mohammed Al Nahyan. May she rest in peace.
— HH Sheikh Mohammed (@HHShkMohd) January 28, 2018
Funeral prayers held for Sheikha Hessa https://t.co/QcCWSQ5Ojj pic.twitter.com/3RC8ZMsUWe
— Khaleej Times (@khaleejtimes) January 28, 2018
എമിറേറ്റ്സിന്റെ ആദ്യത്തെ ഭരണാധികാരി ഷെയ്ഖ് സായിദിന്റെ ആദ്യ ഭാര്യയാണ് ഹെസ്സ. 1948 ലാണ് ഹെസ്സ ഖലീഫയ്ക്ക് ജൻമം നൽകുന്നത്. 2004 ൽ ഷെയ്ഖ് സായിദ് മരിച്ചതിന് ശേഷമാണ് ഖലീഫ എമിറേറ്റ്സിന്റെ പ്രസിഡന്റ് ആയത്. അബു ദാബിയുടെ ഭരണാധികാരി കൂടിയാണ് ഷെയ്ഖ് ഖലീഫ.
ഷെയ്ഖ് തമീം ഖലീഫയ്ക്ക് അനുശോചന സന്ദേശം അയച്ചത് വളരെ പ്രാധാന്യത്തോടെയാണ് ഇരു രാജ്യങ്ങളിലെയും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇരു രാജ്യങ്ങൾ തമ്മിൽ പ്രശ്നം നില നിൽക്കുന്നതിനിടയിലാണ് അമീറിന്റെ സന്ദേശം എന്ന് ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. രാജ്യങ്ങൾ തമ്മിൽ ഉള്ള ബന്ധം കഴിഞ്ഞ ദിവസങ്ങളിൽ മോശമായിരുന്നു.
ജനുവരി 12 ന് യു.എ.ഇ സൈനിക വിമാനങ്ങൾ ഖത്തർ വ്യോമ പരിധി ലംഘിച്ചുവെന്നും ഖത്തറിന്റെ സ്ഥലത്ത് പ്രവേശിച്ചുവെന്നും കാണിച്ച് ഐക്യ രാഷ്ട്ര സഭയിൽ ഖത്തർ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് ജനുവരി 15 ന് ബഹ്റൈനിലേക്ക് പോവുകയായിരുന്ന രണ്ട് യാത്ര വിമാനങ്ങൾ ഖത്തർ തടഞ്ഞുവെന്ന് യുഎഇ ആരോപിച്ചു. ഇതേ തുടർന്ന് സംഘർഷം നില നിന്നിരുന്നുവെങ്കിലും യുഎഇയുടെ ഇടപെടൽ മൂലം പ്രശ്നം വഷളാവാതെ പരിചരിച്ചു.
ഖത്തറുമായുള്ള പ്രശ്നം വഷളാക്കരുതെന്ന് സൈന്യത്തിന് യുഎഇ നിർദ്ദേശം നൽകി. മാത്രമല്ല യുഎഇയുടെ സൈനിക വിമാനങ്ങൾ സൗദി അറേബ്യക്ക് മുകളിലൂടെ പുതിയ സമാന്തര പാതകളിലൂടെ പറക്കുമെന്നും രാജ്യം അറിയിച്ചു.
കഴിഞ്ഞ വർഷം ജൂൺ 5 നാണ് സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഭീകരവാദികളെ പിന്തുണക്കുന്നു എന്നാരോപിച്ച് ഖത്തറിനെതിരെ ഉപരോധം ഏർപ്പെടുത്തിയത്. ആരോപണങ്ങൾ ഖത്തർ നിഷേധിച്ചിട്ടുണ്ട്. യു.എ.ഇ വ്യോമ മേഖലയിൽ ഖത്തർ വിമാനങ്ങൾക്കും, ഖത്തർ വ്യോമമേഖലയിൽ യു.എ.ഇ വിമാനങ്ങൾക്കും വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. യു.എ.ഇയ്ക്ക് പുറമേ സൌദി, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ വിമാനങ്ങൾക്കും ഖത്തർ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.