Web Desk
November 28, 2019, 12:44:00 pm
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 10 ലക്ഷം കോടി രൂപ കടന്നു. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു കമ്പനി ഈ നേട്ടം കൈവരിക്കുന്നത്. ഇന്ന് രാവിലെ ഓഹരി വിപണി പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരിയുടെ വില വര്‍ദ്ധിച്ചു.
രാവിലെ ഓഹരിയൊന്നിന് 1,581.25 രൂപയായിരുന്നു വില. ഈ വിലയില്‍ കമ്പനിയുടെ മൂല്യം 10,02,373.86 കോടി രൂപയായി. ബുധനാഴ്ച ഓഹരിയുടെ വില 1,569.75 ആയിരുന്നു. ചരിത്രത്തില്‍ ആദ്യമായി കമ്പനി ഒമ്പത് ലക്ഷം കോടി രൂപയുടെ വിപണി മൂല്യം കൈവരിച്ചത് കഴിഞ്ഞ മാസമാണ്.
രാജ്യത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ആണ് രണ്ടാമത്തെ കമ്പനി. 7,84,210.88 കോടി രൂപയാണ് ടിസിഎസിന്റെ ഇന്നത്തെ മൂല്യം.
എച്ച് ഡി എഫ് സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എച്ച് ഡി എഫ് സി, ഐ സി ഐ സി ഐ ബാങ്ക്, എസ് ബി ഐ എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളത്.