Web Desk
November 14, 2019, 09:24:00 am
ലേബര്‍ പ്രൊഫഷനും വിസയും സൗദി തൊഴില്‍ മന്ത്രാലയം നിര്‍ത്തുന്നു. അവിദഗ്ദ്ധ തൊഴിലാളികളാണ് ഈ വിഭാഗത്തില്‍ ധാരാളമുള്ളത്. അതിനെ പൂര്‍ണമായും നിര്‍ത്തി പ്രൊഫഷന്‍ മാറ്റത്തിന് അവസരമൊരുക്കാനാണ് നീക്കം.
ഇത് കൂടാതെ സൗദിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍ പരീക്ഷയും നടത്തും. പുതുതിയായി റിക്രൂട്ട് ചെയ്യുന്നവര്‍ക്കും പരീക്ഷ ഉണ്ടാകും. അടുത്തമാസം മുതല്‍ ഐഛികമാക്കുന്ന പരീക്ഷ ഒരു വര്‍ഷത്തിന് ശേഷം നിര്‍ബന്ധമാക്കും.
ആദ്യഘട്ടത്തില്‍ ഇന്ത്യാക്കാര്‍ക്കാണ് പരീക്ഷ നടത്തുന്നത്. സൗദിയില്‍ ഇന്ത്യാക്കാര്‍ ധാരാളം ഉള്ളത് കൊണ്ടാണിത്. അടുത്ത ഘട്ടത്തില്‍ ഫിലിപൈന്‍സ്, ശ്രീലങ്ക, ഇന്തോനേഷ്യ, ഈജിപ്ത്, ബംഗ്ലാദേശ്, പാകിസ്താന്‍ തൊഴിലാളികള്‍ക്കും പരീക്ഷ നടത്തും.
തൊഴില്‍ വിപണിയുടെ ഗുണനിലവാരം ഉയര്‍ത്തുകയാണ് ലക്ഷ്യം. കൂടാതെ അവിദഗ്ദ്ധ തൊഴിലാളികളുടെ ഒഴുക്ക് നിയന്ത്രിക്കാന്‍ കഴിയും.
പ്ലംബര്‍, ഇലക്ട്രീഷ്യന്‍ തൊഴിലാളികള്‍ക്ക് ഡിസംബര്‍ മുതല്‍ പരീക്ഷ നടത്തും. അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ എയര്‍ കണ്ടീഷന്‍, റെഫ്രിജറേറ്റര്‍, കാര്‍ ഇലക്ട്രീഷ്യന്‍ തൊഴിലാളികളും ജൂലായ് മുതല്‍ കാര്‍പെന്റര്‍, വെല്‍ഡര്‍, ബ്ലാക്ക്‌സ്മിത്ത് തൊഴിലാളികള്‍ക്കും ഒക്ടോബറില്‍ മേസന്‍, പെയിന്റര്‍, ടൈലിംഗ് തൊഴിലാളികള്‍ക്കും 2021 ജനുവരിയില്‍ കെട്ടിടനിര്‍മ്മാണം ടെക്‌നീഷ്യന്‍ തൊഴിലാളികള്‍ക്കും പരീക്ഷ നടത്തും.