
ഹൈദരാബാദ് ഏറ്റുമുട്ടല്‍ വധം; പോലീസ് ഒരുക്കിയ വ്യാജ ഏറ്റുമുട്ടല്‍ നാടകം: വി ടി ബല്‍റാം
വമ്പന്മാരെ രക്ഷപ്പെടുത്താനുള്ള നീക്കമാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു
ജിദ്ദ: രാഷ്ട്ര ചരിത്രത്തില്‍ ആദ്യമായി സൗദിയിലെ സ്‌റ്റേഡിയത്തില്‍ ഫുട്‌ബോള്‍ കാണാന്‍ വനിതകളെത്തി. കിരീടാവകാശി സല്‍മാന്‍ രാജാവിന്റെ ഭരണപരിഷ്‌കാരങ്ങളുടെ ഭാഗമായാണ് വനിതകള്‍ക്ക് സ്‌റ്റേഡിയത്തിലേക്കുള്ള അനുമതി ലഭിച്ചത്. സൗദി പതാകയുമായി ഹിജാബ് ധരിച്ച നിരവധി സ്ത്രീകള്‍ ചരിത്രമുഹൂര്‍ത്തത്തിന്റെ ഭാഗമായി.
ജിദ്ദയിലെ കിങ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ സൗദി പ്രോ ലീഗിലെ അല്‍ അഹ്‌ലി-അല്‍ ബാതിന്‍ മത്സരം കാണാനാണ് വനിതകളെത്തിയത്. സ്ത്രീകള്‍ക്കായി പ്രത്യേക ഇരിപ്പിടങ്ങളും പ്രവേശന കവാടവും സജ്ജീകരിച്ചിരുന്നു.
Saudi football stadium welcomes women for first time.
— Ashraf Sherjan (@ASJBaloch) January 12, 2018
Saudi women have attended a football match in Saudi Arabia for the first time, as part of reforms spearheaded by the kingdom’s crown prince.
https://t.co/nagAJJbCQ2 pic.twitter.com/yK7Lyvf4lc
ഐശ്വര്യപൂര്‍ണമായ ഭാവിയിലേക്ക് രാജ്യം ചുവടുവെക്കുന്നു എന്നതിന്റെ തെളിവാണ് തങ്ങള്‍ക്ക് ലഭിച്ച പ്രവേശനാനുമതിയെന്ന് ജിദ്ദയില്‍ നിന്നുള്ള 32കാരി ലാമിയ ഖാലിദ് നാസര്‍ എ.എഫ്.പിയോട് പറഞ്ഞു.
ജിദ്ദയിലേതിന് പുറമേ, രാജ്യത്തെ മറ്റു സ്റ്റേഡിയങ്ങളിലും വനിതകള്‍ക്ക് സൗകര്യമൊരുക്കും. സ്റ്റേഡയത്തില്‍ സ്ത്രീകള്‍ക്കായി പ്രത്യേക കഫേകളും പ്രാര്‍ത്ഥനാ മുറികളും ഒരുക്കണം.
ശനിയാഴ്ച നടക്കുന്ന പ്രശസ്ത ക്ലബ് അല്‍ ഇത്തിഹാദിന്റെ മത്സരത്തിലേക്കും സ്ത്രീകള്‍ക്ക് പ്രവേശനമുണ്ട്. 2017 ഒക്ടോബറിലാണ് സ്ത്രീകള്‍ക്കും സ്‌റ്റേഡിയത്തിലേക്ക് പ്രവേശനം നല്‍കുമെന്ന് സൗദി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
For the first time in the history of #Saudi_arabia , women now are arriving to Jeddah Stadium to attend football matches. #vision2030 pic.twitter.com/pKRYdFU99H
— Salam (@Salam4CC) January 12, 2018
ഈ വര്‍ഷം ജൂണ്‍ മുതല്‍ സ്ത്രീകള്‍ക്ക് രാജ്യത്ത് ലൈസന്‍സും അനുവദിക്കും. മോട്ടോര്‍ സൈക്കില്‍ മുതല്‍ ട്രക്ക് വരെ സ്ത്രീകള്‍ക്ക് ഓടിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജിദ്ദയിലെ ലേ മാളില്‍ ഈയിടെ സംഘടിപ്പിച്ച കാര്‍ എക്‌സ്‌പോയില്‍ നിരവധി സ്ത്രീകളാണ് എത്തിയിരുന്നത്.
Saudi Arabia's first car showroom aimed at women. #progress https://t.co/a36C8XFTDh pic.twitter.com/pRmqHRa2Kb
— Kenneth Roth (@KenRoth) January 12, 2018