Web Desk
December 01, 2019, 06:32:00 pm
കോണ്‍ഗ്രസിന്റേയും എന്‍ സി പിയുടേയും പിന്തുണയോടെ മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയായ തീവ്രഹിന്ദുത്വ, പ്രാദേശികവാദ കക്ഷിയായ ശിവസേന തങ്ങളുടെ നിലപാടുകളും ആശയങ്ങളും മയപ്പെടുത്തുന്നില്ല. താന്‍ ഇപ്പോഴും ഹിന്ദുത്വ ആശയത്തോടൊപ്പം ആണെന്നും ഒരിക്കലും അത് ഉപേക്ഷിക്കുകയില്ലെന്നും ശിവസേന തലവനും മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ പറഞ്ഞു. വ്യാഴാഴ്ചയാണ് ഉദ്ധവ് സത്യപ്രതിജ്ഞ ചെയ്തത്.
ശിവസേനയുമായുള്ള സഖ്യത്തിന്റെ വിമര്‍ശനം കുറയ്ക്കുന്നതിന് എന്‍സിപിയും കോണ്‍ഗ്രസും പൊതുമിനിമം പരിപാടിയില്‍ സാധ്യമായ രീതിയിലെല്ലാം മതേതരത്വം ചേര്‍ത്തിരുന്നു. ഇനിയുള്ള അഞ്ച് വര്‍ഷങ്ങൡ മൂന്ന് പാര്‍ട്ടികളും തമ്മിലെ ഉരസലിന് മറ്റ് കാരണങ്ങളൊന്നും തേടിപ്പോകേണ്ടി വരില്ല. പ്രത്യേകിച്ച് പ്രതിപക്ഷത്തിരിക്കുന്ന മുന്‍ സഖ്യകക്ഷിയായ ബിജെപിയുമായി ഫട്‌നാവിസ് സൗഹൃദം വീണ്ടും വീണ്ടു ഊന്നിപ്പറയുന്നതിനാല്‍.
കോണ്‍ഗ്രസിന്റെ നാനാ പട്ടോല്‍ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടശേഷം നിയമസഭയില്‍ സംസാരിക്കുകയായിരുന്നു ഉദ്ധവ്. മുന്‍ഗാമിയും ബിജെപി നേതാവും നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ ദേവേന്ദ്ര ഫട്‌നാവിസുമായി എല്ലായ്‌പ്പോഴും സൗഹൃദം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫട്‌നാവിസില്‍ നിന്ന് ധാരാളം കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍പോലും സര്‍ക്കാരിനെ വഞ്ചിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഫട്‌നാവിസിനെ ഏറെ പുകഴ്ത്തിയെങ്കിലും പ്രസംഗത്തിനിടയില്‍ വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല. താന്‍ അര്‍ദ്ധരാത്രിയില്‍ ഒന്നും ചെയ്യില്ലെന്ന് നിയമസഭയ്ക്കും മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്കും ഉറപ്പ് നല്‍കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പിന്‍വലിച്ച് അതിരാവിലെ മുഖ്യമന്ത്രിയായി ഫട്‌നാവിസ് ചുമതലയേറ്റ രാഷ്ട്രീയ നാടകത്തെ സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം.