Web Desk
April 12, 2017, 07:39:00 pm
ബി എസ് എൻ എൽ ടവറിലെ റേഡിയേഷൻ കാരണം തനിക്ക് കാൻസർ വന്നുവെന്ന ആളുടെ പരാതിയിൽ അനുകൂലമായ വിധിയുമായി സുപ്രീം കോടതി. ടവർ ഏഴ് ദിവസങ്ങൾക്കുള്ളിൽ പ്രവർത്തനം നിർത്തണമെന്നാണ് സുപ്രധാനമായ വിധിയിൽ സുപ്രീം കോടതി കല്പിക്കുന്നത്.
തന്റെ അയൽവാസിയുടെ വീടിനു മുകളിൽ സ്ഥാപിച്ച ടവറിൽ നിന്നുള്ള റേഡിയേഷൻ കാരണം തനിക്ക് കാൻസർ വന്നു എന്നായിരുന്നു ഗ്വാളിയോരിൽ നിന്നുള്ള 42 കാരനായ ഹരീഷ് ചന്ദ് തിവാരിയുടെ പരാതി.
കഴിഞ്ഞ വർഷമാണ് തിവാരി പരാതി സമർപ്പിച്ചത്. മൊബൈൽ ടവറുകളിൽ നിന്നുള്ള രശ്മികൾ മനുഷ്യൻ അപകടകരമാണോ എന്ന ചർച്ചകൾ പലപ്പോഴായി നടന്നിട്ടുണ്ട്. എന്നാൽ ഇത് ആദ്യമായാണ് ഈ കാരണത്താൽ ഒരു ടവർ അടച്ചു പൂട്ടാൻ കോടതി വിധിക്കുന്നത്.
മനുഷ്യൻ പുറമെ പക്ഷികൾക്കും മൃഗങ്ങൾക്കുമൊക്കെ ടവറുകൾ ദോഷം ചെയ്യുന്നു എന്ന് ആക്ടിവിസ്റ്റുകൾ പലപ്പോഴായി ഉയർത്തിക്കാട്ടിയിരുന്നു.
എന്നാൽ ഈ വാദങ്ങളെയൊക്കെ സർക്കാർ തള്ളുകയായിരുന്നു. രാജ്യത്തെ മൊത്തം 12 ലക്ഷം ടവറുകളിൽ 3 ലക്ഷം ടവറുകൾ സർക്കാർ പരിശോധിച്ചിട്ടുണ്ടെന്നും അവയിൽ 212 ടവറുകൾ മാത്രമേ അമിത റേഡിയേഷൻ പുറത്തു വിടുന്നുള്ളു എന്നുമായിരുന്നു സർക്കാരിന്റെ വാദം.
എന്തായാലൂം സുപ്രീം കോടതി ശക്തമായ തിരിച്ചടിയാണ് സർക്കാരിനും പ്രൈവറ്റ് കമ്പനികൾക്കും.