
ഹൈദരാബാദ് ഏറ്റുമുട്ടല്‍ വധം; പോലീസ് ഒരുക്കിയ വ്യാജ ഏറ്റുമുട്ടല്‍ നാടകം: വി ടി ബല്‍റാം
വമ്പന്മാരെ രക്ഷപ്പെടുത്താനുള്ള നീക്കമാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു
വാഷിങ്ടണ്‍: ജറൂസലമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ച ഏകപക്ഷീയ തീരുമാനത്തിന് യു.എന്നില്‍ നിന്ന് നേരിട്ട തിരിച്ചടിക്ക് പകരം നല്‍കാന്‍ യു.എസ്. സമാധാന ചര്‍ച്ചകളുമായി മുമ്പോട്ടു പോയില്ലെങ്കില്‍ ഫലസ്തീനുള്ള സാമ്പത്തിക സഹായം നിര്‍ത്തുമെന്ന് യു.എസ് ഭീഷണിപ്പെടുത്തി.
ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യു.എന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക് ഏജന്‍സി(യു.എന്‍.ആര്‍.ഡബ്യൂ.എ)യിലെ ഏറ്റവും വലിയ സഹായദാതാവാണ് യു.എസ്. 368,000,000 യു.എസ് ഡോളറാണ് സംഘടനയ്ക്കായി യു.എസ് ഇതുവരെ നല്‍കിയിട്ടുള്ളത്. ഫലസ്തീനികള്‍ക്ക് മൊത്തം സഹായം നല്‍കുന്നതിലും യു.എസിന്റെ സംഭാവന കൂടുതലാണ്.
It's not only Pakistan that we pay billions of dollars to for nothing, but also many other countries, and others. As an example, we pay the Palestinians HUNDRED OF MILLIONS OF DOLLARS a year and get no appreciation or respect. They don’t even want to negotiate a long overdue...
— Donald J. Trump (@realDonaldTrump) January 2, 2018
'ദശലക്ഷക്കണക്കിന് ഡോളര്‍ വര്‍ഷം തോറും ഫലസ്തീനികള്‍ക്ക് സഹായം നല്‍കുന്നു. എന്നാല്‍ അഭിനന്ദനമോ ആദരവോ കിട്ടുന്നില്ല. ഇസ്രയേലുമായുള്ള സമാധാന ഉടമ്പടിയില്‍ കൂടിയാലോചന നടത്താന്‍ പോലും അവര്‍ തയാറല്ല' - ട്രംപ് ട്വീറ്റ് ചെയ്തു.
ജറൂസലമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ചതിനു പിന്നാലെ യു.എസ് വൈസ് പ്രസിഡണ്ട് മൈക്ക പെന്‍സുമായി നടത്തേണ്ട കൂടിക്കാഴ്ച ഫലസ്തീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ് റദ്ദാക്കിയിരിന്നു. ജറൂസലേം ഫലസ്തീന്‍ രാഷ്ട്രത്തിന്റെ ശാശ്വതമായ തലസ്ഥാനമാണെന്നും സ്വര്‍ണം കൊണ്ടോ ബില്യണുകള്‍ കൊണ്ടോ അതിനെ വില്‍ക്കാനാവില്ലെന്നും അബ്ബാസിന്റെ വക്താവ് പറഞ്ഞിരുന്നു.
ഫലസ്തീന്‍ ചര്‍ച്ചയ്ക്കു സന്നദ്ധമല്ലെങ്കില്‍ യു.എന്‍.ആര്‍.ഡബ്യൂ.എക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്ന് നേരത്തെ യു.എന്നിലെ യു.എസ് അംബാസഡര്‍ നിക്കി ഹാലെയും വ്യക്തമാക്കിയിരുന്നു.
അതിനിടെ, പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ഫലസ്തീന്‍ കാപട്യം വെടിയണമെന്ന് ഇസ്രയേല്‍ സാംസ്‌കാരിക മന്ത്രി മിറി റെഗേവ് പറഞ്ഞു.
2008 മുതല്‍ വെസ്റ്റ്ബാങ്കിനും ഗാസ മുനമ്പിനുമുള്ള വാര്‍ഷിക സാമ്പത്തിക സഹായം ഏകദേശം 400 ദശലക്ഷം ഡോളറാണ്. ഇതില്‍ സിംഹഭാഗവും യു.എസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റില്‍ നിന്ന് ഗ്രാന്റായി ലഭിക്കുന്നതാണ്.