Web Desk
November 11, 2019, 09:05:00 am
മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി ശിവസേനയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിച്ചതിന് പിന്നാലെ കേന്ദ്രമന്ത്രി രാജിവച്ചു. കേന്ദ്ര മന്ത്രിസഭയില്‍ ശിവസേനയുടെ പ്രതിനിധിയായ അരവിന്ദ് സാവന്ത് ആണ് എന്‍സിപിയുമായും കോണ്‍ഗ്രസുമായും ഉള്ള സഖ്യത്തിന് വഴിയൊരുക്കാന്‍ ഇന്ന് രാവിലെ രാജിവച്ചത്. ഇന്നലെ വൈകുന്നേരമാണ് ബിജെപി സര്‍ക്കാര്‍ രൂപീകരണ ശ്രമത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് ശിവസേനയ്ക്ക് ക്ഷണം ലഭിച്ചത്.
ശിവസേന ബിജെപിയുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കണമെന്ന് എന്‍സിപി ആവശ്യപ്പെട്ടിരുന്നു. എന്‍സിപി, ശിവസേന, കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് കൂടിക്കാഴ്ച്ച നടത്തും.288 അംഗ നിയമസഭയില്‍ സര്‍ക്കാരുണ്ടാക്കാന്‍ 145 അംഗങ്ങളുടെ പിന്തുണ വേണം.