
പൗരത്വബില്‍ രാജ്യസഭയും പാസാക്കിയാല്‍ അമിത് ഷായ്ക്ക് യുഎസ് ഉപരോധം
ബില്‍ നാളെ രാജ്യസഭയില്‍ അവതരിപ്പിക്കും
രാജ്യത്തെ പ്രമുഖ എയർ ലൈനായ ജെറ്റ് എയർ വേസ് ഇന്ന് രാത്രി മുതൽ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുന്നു. നടത്തിപ്പിന് പണമില്ലാത്തതാണ് കാരണമെന്നാണ് ഔദ്യോഗിക വൃത്തങ്ങളിൽ നിന്ന് സൂചന. നടത്തിപ്പിനായി 400 കോടി ലോണുകൾക്കായി ബാങ്കുകളെ സമീപിച്ചിരുന്നുവെങ്കിലും ലഭ്യമായില്ല. ബാങ്കുകൾ ആവശ്യപ്പെട്ട കൂടുതൽ ഈടുകൾ നൽകാനില്ലാതിരുന്നതാണ് ലോണുകൾ നിരസിക്കാനിടയായത്.
ജെറ്റ് എയർവേയ്‌സിന്റെ ഷെയറുകൾ 8% നഷ്ടത്തിനാണ് കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത്. അടച്ചുപൂട്ടൽ താൽക്കാലികമാണെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഉടൻ ലഭ്യമാകും.