Web Desk
May 22, 2017, 12:43:00 pm
ഭേദപ്പെട്ട വിലയ്ക്ക് മികച്ച സൗകര്യങ്ങളുള്ള ഫോണുകള്‍ നല്‍കിയാണ് ചൈനീസ് കമ്പനിയായ ഷവോമി ഇന്ത്യയില്‍ ചുവടുറപ്പിച്ചത്. വന്‍കിട ബ്രാന്‍ഡുകള്‍ കൂടിയ വിലയ്ക്ക് നല്‍കുന്ന പല സൗകര്യങ്ങളും ഉള്‍പ്പെടുത്തിയ ഫോണുകള്‍ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന വിധത്തില്‍ നല്‍കുകയായിരുന്നു റെഡ്മി ബ്രാന്‍ഡിലൂടെ ഷവോമി. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച MI 3, MI 3S Prime എന്നീ മോഡലുകള്‍ ഫ്‌ളാഷ് സെയിലിലൂടെ ഏറ്റവുമധികം വില്‍പ്പന നടത്തിയ മൊബൈല്‍ എന്ന റെക്കോര്‍ഡും സ്വന്തമാക്കി.
ഷവോമിയുടെ ഏറ്റവും പുതിയ ഉല്‍പ്പന്നമായ റെഡ്മി 4 മെയ് 23-ന് ഇന്ത്യയില്‍ ആമസോണ്‍ വഴി വില്‍പ്പനക്കെത്തുകയാണ്. 2 ജിബി റാം + 16 ജി.ഇന്റേണല്‍ സ്റ്റോറേജ്, 3 ജി.ബി റാം + 32 ജി.ബി ഇന്റേണല്‍, 4 ജി.ബി റാം + 64 ജി.ബി ഇന്റേണല്‍ എന്നിങ്ങനെ മൂന്ന് ഗണങ്ങളിലായാണ് റെഡ്മി 4 എത്തുന്നത്. 3S ലേതു പോലെ തന്നെ, 4100 mAH കരുത്തുള്ള ബാറ്ററിയും 13 മെഗാപിക്‌സല്‍ പിന്‍ ക്യാമറയും 5 ഇഞ്ച് ഹൈ ഡെഫനിഷന്‍ ഡിസ്‌പ്ലേയുമൊക്കെയാണ് റെഡ്മി 4-ന്റെയും പ്രത്യേകത. സ്‌നാപ്ഡ്രാഗണ്‍ 435 ഒക്ടാകോര്‍ പ്രോസസ്സര്‍ മുന്‍ മോഡലുകളെ അപേക്ഷിച്ച് ഫോണിന്റെ പ്രവര്‍ത്തനത്തിന് മികവ് കൂട്ടും.
റാമിന്റെയും സ്റ്റോറേജിന്റെയും മികവനുസരിച്ച് 6,999 രൂപ, 8,999 രൂപ, 10,999 രൂപ എന്നിങ്ങനെയാണ് മോഡലുകളുടെ വില. ഇന്ത്യന്‍ സമയം ഉച്ചക്ക് 12 മുതല്‍ ആമസോണ്‍ വെബ്‌സൈറ്റ് / ആപ്പ് വഴിയും mi.com വഴിയുമായിരിക്കും വില്‍പ്പന നടക്കുക. മുന്‍ അനുഭവങ്ങള്‍ വെച്ചു നോക്കുമ്പോള്‍ പത്ത് മിനുട്ടില്‍ താഴെ മാത്രമേ ഫോണുകള്‍ ലഭ്യമാകൂ. ഹൈ സ്പീഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ള കമ്പ്യൂട്ടറില്‍ 11.50 മുതല്‍ ശ്രമം നടത്തിയാല്‍ ഫോണ്‍ ലഭിക്കാനുള്ള സാധ്യതയേറും.
റെഡ്മി ഈയിടെ പുറത്തിറക്കി 4 എ (5999 രൂപ), 4 നോട്ട് (9999, 12999 രൂപ) എന്നിവയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരിക്കും റെഡ്മി 4.